എംഎൽഎ വരൻ; വിവാഹത്തിനെത്താതെ മുങ്ങി; പരാതിയുമായി പ്രതിശ്രുത വധു

mla-complaint
SHARE

വരനായ എംഎൽഎ കൃത്യസമയത്ത് വിവാഹവേദിയിൽ എത്താതെ വഞ്ചിച്ചെന്ന് ചൂണ്ടിക്കാട്ടി പ്രതിശ്രുത വധുവിന്റെ പരാതി. ഒഡിഷ  ബിജെഡി എംഎൽഎയായ ബിജയ് ശങ്കർ ദാസിനെതിരെയാണ് ഇയാളുടെ കാമുകി കൂടിയായ സോമാലിക ദാസ് പരാതി നൽകിയിരിക്കുന്നത്. റജിസ്റ്റർ കല്യാണമാണ് ഇരുവരും തീരുമാനിച്ചിരുന്നത്. എന്നാൽ അതേ ദിവസം വരൻ റജിസ്റ്റർ ഓഫിസിൽ എത്തിയില്ലെന്ന് പരാതിയിൽ യുവതി ചൂണ്ടിക്കാണിക്കുന്നു. ജൂൺ 17നായിരുന്നു വിവാഹം റജിസ്റ്റർ ചെയ്യാൻ തീരുമാനിച്ചതെന്നും ഇവർ പറയുന്നു.

അന്നേ ദിവസം യുവതിയും സുഹൃത്തുക്കളും  ബന്ധുക്കളും റജിസ്റ്റർ ഓഫിസിലെത്തി കാത്തുനിന്നു. എന്നാൽ മൂന്ന് മണിക്കൂറിലേറെ സമയം കഴിഞ്ഞിട്ടും വരൻ എത്തിയില്ല. ഇതോടെയാണ് െതാട്ടടുത്ത ദിവസം പൊലീസ് സ്റ്റേഷനിലെത്തി യുവതി പരാതി നൽകിയത്. എംഎൽഎയുടെയും അദ്ദേഹത്തിന്റെ അമ്മാവനെതിരെയുമാണ് പരാതി. വിളിച്ചിട്ട് ഫോൺ എടുക്കുന്നില്ലെന്നും ഭീഷണിപ്പെടുത്തുന്നുവെന്നും വിവാഹവാഗ്ദാനം നൽകി തന്നെ വഞ്ചിച്ചെന്നുമാണ് യുവതിയുടെ പരാതി. എന്നാൽ പരാതി എംഎൽഎ നിഷേധിച്ചു. വിവാഹം റജിസ്റ്റർ ചെയ്യാൻ അപേക്ഷ നൽകി 90 ദിവസത്തിനകം വിവാഹം റജിസ്റ്റർ ചെയ്താൽ മതിയെന്നും ഇനി 60 ദിവസം ബാക്കിയുണ്ടെന്നും എംഎൽഎ പറയുന്നു. മാത്രമല്ല പരാതിയിൽ പറയുന്ന ദിവസം വിവാഹം നടത്താമെന്ന് തന്നെ ആരും അറിയിച്ചിട്ടില്ലെന്നും എംഎൽഎ പറയുന്നു.

MORE IN INDIA
SHOW MORE