രാഹുൽ ഗാന്ധിയുടെ ചോദ്യം ചെയ്യൽ നാലാം ദിനം; തണുക്കാതെ പ്രതിഷേധം

rrahul-gandhi
SHARE

നാഷണല്‍  ഹെറൾഡ് കേസിൽ കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ ഇ.ഡി നാലാംദിവസവും ചോദ്യം ചെയ്യുകയാണ്.  ഇഡി നടപടിക്കെതിരെയും അഗ്നിപഥിനെതിരെയും കോണ്‍ഗ്രസ്  ഡല്‍ഹിയില്‍ പ്രതിഷേധിച്ചു.  ജന്തർ മന്ദറിലേക്കും  AICC ആസ്ഥാനത്തേക്കും ഉള്ള റോഡുകൾ പൊലീസ് അടച്ചത് പ്രവര്‍ത്തകരുമായുള്ള ഉന്തിലും തള്ളിലും കലാശിച്ചു. കഴിഞ്ഞ ദിവസങ്ങളിലെ പൊലീസ് നടപടിക്കെതിരെയും അഗ്നിപഥിനെതിരെയും കോണ്‍ഗ്രസ് രാഷ്ട്രപതിക്ക് പരാതി നല്‍കി. ഭാവി സമരപരിപാടികള്‍ തീരുമാനിക്കാന്‍ കോണ്‍ഗ്രസ് പാര്‍ലമെന്‍ററി പാര്‍ട്ടിയോഗം ചേര്‍ന്നു.

MORE IN INDIA
SHOW MORE