മുസ്‍ലിം പെൺകുട്ടികൾക്ക് 16 വയസ്സിൽ വിവാഹം കഴിക്കാം: പഞ്ചാബ്–ഹരിയാന ഹൈക്കോടതി

muslim-marriage
SHARE

16 വയസ്സ് പൂർത്തിയായ മുസ്‍ലിം പെൺകുട്ടിക്ക് വിവാഹം ചെയ്യാമെന്ന ഉത്തരവുമായി പഞ്ചാബ്–ഹരിയാന ഹൈക്കോടതി. 16 വയസ്സുള്ള പെൺകുട്ടി 21–കാരനെ വിവാഹം ചെയ്തതിന് കുടുംബം നൽകിയ കേസ് തീർപ്പാക്കവേയാണ് ഉത്തരവ്. 16 വയസ്സിന് മുകളിലുള്ള മുസ്‍ലിം പെൺകുട്ടിക്ക് ഇഷ്ടമുള്ള ആളുമായി വിവാഹ കരാറിൽ ഏർപ്പെടാമെന്നാണ് കോടതി പറഞ്ഞത്.

സംരക്ഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ച പത്താൻകോട്ട് സ്വദേശികളായ ദമ്പതികൾ നൽകിയ ഹർജിയിലാണ് ജസ്റ്റിസ് ജസ്ജിത് സിംഗ് ബേദിയുടെ സിംഗിൾ ബെഞ്ചിന്റെ ഉത്തരവ്. ഹർജിക്കാർ അവരുടെ കുടുംബാംഗങ്ങളുടെ ആഗ്രഹത്തിന് വിരുദ്ധമായി വിവാഹം കഴിച്ചതിനാൽ, ഇന്ത്യൻ ഭരണഘടന വിഭാവനം ചെയ്യുന്ന അവരുടെ മൗലികാവകാശങ്ങൾ നഷ്ടപ്പെടുത്താൻ കഴിയില്ല എന്ന് ബെഞ്ച് ചൂണ്ടിക്കാട്ടി. ഇസ്‌ലാമിക ശരീഅത്ത് നിയമം ഉദ്ധരിച്ച് ജസ്റ്റിസ് ബേദി മുസ്‌ലിം പെൺകുട്ടിയുടെ വിവാഹം നിയന്ത്രിക്കുന്നത് മുസ്ലീം വ്യക്തിനിയമമാണെന്ന് പറഞ്ഞു.

2022 ജൂൺ 8 ന് മുസ്‍ലിം ആചാരങ്ങളും നിയമവും അനുസരിച്ച് അവരുടെ വിവാഹം നടന്നതായി ഹർജിക്കാർ പറയുന്നു. എന്നിരുന്നാലും, അവരുടെ കുടുംബങ്ങൾ വിവാഹത്തെ എതിർക്കുകയും അവരുടെ അനുവാദമില്ലാതെ വിവാഹം കഴിച്ചതിന് അവരെ ഭീഷണിപ്പെടുത്തുകയും ചെയ്തു. 

ഹർജിക്കാരുടെ ആശങ്ക പരിഹരിക്കണമെന്ന വസ്തുതയ്ക്ക് മുന്നിൽ കണ്ണടയ്ക്കാന്‍ കഴിയില്ലെന്ന് കോടതി പറഞ്ഞു. മ്പതികൾക്ക് ശരിയായ സുരക്ഷ നൽകാനും നിയമപ്രകാരം ആവശ്യമായ നടപടികൾ സ്വീകരിക്കാനും പത്താൻകോട്ട് എസ്എസ്പിയോട്  നിർദ്ദേശിച്ചു. 

MORE IN INDIA
SHOW MORE