ഡൽഹിയിൽ 150 ഇലക്ട്രിക് ബസുകൾ കൂടി; മലിനീകരണം കുറയ്ക്കുക ലക്ഷ്യം

electric
SHARE

ഡൽഹിയിലെ റോഡുകളിൽ ചീറിപ്പായാൻ ഇനി 150 ഇലക്ട്രിക് ബസുകൾ കൂടി. മലിനീകരണം കുറക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ ബസുകൾ ഇറക്കിയത്. അടുത്ത 3 ദിവസത്തേക്ക് യാത്രക്കാർക്ക് സൗജന്യ യാത്രയും പ്രഖ്യാപിച്ചിട്ടുണ്ട്.

150 പുതിയ ഇലക്ട്രോണിക് ബസുകൾ കൂടി പുറത്തിറക്കിയ തോടെ ഡൽഹിയിലെ പൊതു ഗതാഗതം  കൂടുതൽ പ്രകൃതി സൗഹൃദമാകുകയാണ്. 

ഒരു കോടിയിലധികം രൂപയാണ് ഒരു ഇലക്ട്രിക് ബസിന്റെ നിർമാണ ചെലവ്. ജൂൺ  ജുലൈ മാസങ്ങളിൽ 150 ബസുകൾ കൂടി പുറത്തിറക്കും. ഇത്തരത്തിൽ   ഒരു വർഷത്തിനകം 2000 ബസുകൾ നിരത്തിലിറക്കുകയാണ്  സർക്കാരിന്റെ ലക്ഷ്യം. ഈ വർഷം ജനുവരിയിലാണ് ആദ്യ ഇ ബസ് ഡൽഹിയിൽ ഉദ്ഘാടനം ചെയ്തത്.

സാധാരണ ബസുകളുടെ യാത്ര നിരക്കുകൾ തന്നെയാണ് ഇലക്ട്രിക് ബസുകൾക്കും. കൂടാതെ  ഒറ്റത്തവ ചാർജ് ചെയ്താൽ 180 കി.മി വരെ ബസ് സഞ്ചരിക്കും.

MORE IN INDIA
SHOW MORE