'ബിജെപി വന്നതോടെ യു.പിയുടെ സമ്പദ്‌വ്യവസ്ഥയും കുതിച്ചുയര്‍ന്നു';യോഗി ആദിത്യനാഥ്

yogi-up
SHARE

ഉത്തര്‍പ്രദേശില്‍ എന്ന് ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തിലെത്തിയോ അതോടെ സംസ്ഥാനത്തിന്‍റെ മുഖഛായ തന്നെ മാറിയെന്ന് യോഗി ആദിത്യനാഥ്. സംസ്ഥാനത്തെ സമ്പദ്‌വ്യവസ്ഥ കുതിച്ചുയരാന്‍ കാരണം ബിജെപി സര്‍ക്കാരാണെന്നും  ബിസിനസ് ചെയ്യാന്‍ ഏറ്റവും എളുപ്പമുള്ള സംസ്ഥാനങ്ങളില്‍ ഇന്ത്യയില്‍ രണ്ടാം സ്ഥാനത്താണ് യു.പിയെന്നും യു.പി ഇന്ന് എക്‌സ്പ്രസ് വേ ആയാണ് അറിയപ്പെടുന്നതെന്നും യോഗി പറഞ്ഞു.

മികച്ച ജീവിതരീതി നിലനില്‍ക്കുന്ന സംസ്ഥാനങ്ങളില്‍ യു.പി ഒന്നാം സ്ഥാനത്താണ്. 70 വര്‍ഷം കൊണ്ട് സംസ്ഥാനത്തിന്റെ സമ്പദ്‌വ്യവസ്ഥ രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയുടെ നാലില്‍ ഒന്ന് മാത്രമായിരുന്നു. എന്നാല്‍ അഞ്ച് വര്‍ഷം കൊണ്ട് ഇത് രണ്ടിരട്ടിയായി വര്‍ധിപ്പിക്കാന്‍ സര്‍ക്കാരിന് സാധിച്ചുവെന്നും ഈദ് ദിനത്തില്‍ റോഡിലുള്ള നമസ്‌കാരം നിര്‍ത്തി. പള്ളികളിലെ ഉച്ചഭാഷിണികള്‍ നീക്കം ചെയ്തു. ഇവ ആശുപത്രികള്‍ക്കും സ്‌കൂളുകള്‍ക്കും കൈമാറുകയും ചെയ്തതായും ‌‌‌ ഭരണ നേ‌ട്ടമായി യോഗി പറഞ്ഞു.  തെരുവിലലയുന്ന കന്നുകാലികളെ പിടിച്ചുകെട്ടാന്‍ കൂടുതല്‍ കന്നുകാലി സംരക്ഷണ കേന്ദ്രങ്ങള്‍ സര്‍ക്കാര്‍ നിര്‍മിച്ചതായും യോഗി ചൂണ്ടിക്കാട്ടി.

MORE IN INDIA
SHOW MORE