ഏകീകൃത സിവില്‍ കോഡും ജനസംഖ്യാ നിയന്ത്രണ നിയമവും വേണം: രാജ് താക്കറെ

raj-thakare
SHARE

രാജ്യത്ത് ഏകീകൃത സിവില്‍ കോഡും ജനസംഖ്യ നിയന്ത്രണ നിയമവും കൊണ്ടുവരണമെന്ന് രാജ് താക്കറെ. ഇതേ ആവശ്യം പ്രധാനമന്ത്രിയോ‌‌ട് പറയുന്നതായും  മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന നേതാവു കൂടിയായ രാജ് താക്കറെ പറഞ്ഞു. കഴിഞ്ഞ ദിവസം പുണെയില്‍ നടന്ന റാലിയിലാണ് അദ്ദേഹം ആവശ്യമുന്നയിച്ചത്. 'രാജ്യത്ത് കഴിയാവുന്നത്ര വേഗത്തില്‍ ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കണമെന്ന് പ്രധാമന്ത്രിയോട് ഞാന്‍ ആവശ്യപ്പെടുന്നു. ജനസംഖ്യ നിയന്ത്രണ നിയമം കൊണ്ടുവരാനും ഒപ്പം ഔറംഗബാദിന്റെ പേര് സാംമ്പാജിനഗര്‍ എന്നാക്കി മാറ്റാനും പ്രധാനമന്ത്രി വേണ്ട നടപടികള്‍ സ്വീകരിക്കണം,' രാജ് താക്കറെ പറഞ്ഞു.

നേരത്തെ മുംബൈയിലും, ഔറംഗബാദിലും രാജ് താക്കറെ നടത്തിയ റാലികൾ വലിയ വിവാദങ്ങൾക്ക് വഴി വെച്ചിരുന്നു. പള്ളികളിലെ ഉച്ചഭാഷിണികൾ നീക്കം ചെയ്യണമെന്നും ഇത് നടപ്പാക്കിയില്ലെങ്കിൽ പള്ളികൾക്ക് മുന്നിൽ ഹനുമാൻ ചാലിസ ചൊല്ലുമെന്നും രാജ് താക്കറെ മഹാരാഷ്ട്ര സർക്കാരിനെ വെല്ലുവിളിച്ചിരുന്നു. 2008ൽ ഭാഷാ രാഷ്ട്രീയത്തിലും പ്രാദേശികവാദത്തിലും ഊന്നി ഉത്തരേന്ത്യൻ സംസ്ഥാനങ്ങളായ ഉത്തർപ്രദേശ്, ബിഹാർ എന്നിവിടങ്ങളിൽ നിന്നുള്ള കുടിയേറ്റക്കാരെക്കുറിച്ച് നിരവധി വിമർശനാത്മക പരാമർശങ്ങൾ രാജ് താക്കറെ നടത്തിയിരുന്നു.

MORE IN INDIA
SHOW MORE