ദലിത്‌ സ്ത്രീ പാചകം ചെയ്ത ഭക്ഷണം കഴിക്കില്ലെന്ന് വിദ്യാര്‍ത്ഥികള്‍; വിവേചനം അനുവദിക്കില്ലെന്ന് പ്രിന്‍സിപ്പല്‍

uttarakhand students
SHARE

ചമ്പാവത് ജില്ലയില്‍ സുഖിധാങ്ങിലെ സര്‍ക്കാര്‍ സ്‌കൂളില്‍ ദലിത്‌ സ്ത്രീ ഉണ്ടാക്കിയ ഭക്ഷണം കഴിക്കാന്‍ വിസമ്മതിച്ച് പത്തോളം വിദ്യാര്‍ത്ഥികള്‍. ആറ്, ഏഴ്, എട്ട് ക്ലാസുകളില്‍ പഠിക്കുന്ന പത്തോളം വിദ്യാര്‍ഥികളാണ് ദലിത്‌  പാചകക്കാരിയുണ്ടാക്കുന്ന ഭക്ഷണം കഴിക്കില്ലെന്ന് പ്രഖ്യാപിച്ചത്. ഭക്ഷണം കഴിക്കാത്ത വിദ്യാര്‍ത്ഥികള്‍ക്ക് വിടുതല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുമെന്ന് പ്രിന്‍സിപ്പല്‍ പ്രേം സിംഗ് അറിയിച്ചു. നിലവില്‍ വീട്ടില്‍നിന്ന് കൊണ്ടുവരുന്ന ഭക്ഷണമാണ് ഇവര്‍ കഴിക്കുന്നത്.

കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ സവര്‍ണ ജാതിയില്‍പെട്ട  40 വിദ്യാര്‍ഥികള്‍ ദലിത്‌  വിഭാഗത്തില്‍ നിന്നുള്ള സുനിത ദേവി ഉണ്ടാക്കിയ ഭക്ഷണം കഴിക്കാന്‍ തയ്യാറാകാത്തതിനെത്തുടര്‍ന്ന് സുനിതയെ സ്‌കൂള്‍ അധികൃതര്‍ പിരിച്ചുവിട്ടിരുന്നു. എന്നാല്‍ പ്രതിക്ഷേധങ്ങള്‍ ഉണ്ടായതോടെ പിന്നീട് സുനിതയെ അധികൃതര്‍ക്ക് തിരിച്ചെടുക്കേണ്ടിവന്നിരുന്നു. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ പ്രേം സിംഗ് വിദ്യാര്‍ത്ഥികളോടും മാതാപിതാക്കളോടും സംസാരിച്ചെങ്കിലും ഭക്ഷണം കഴിക്കാന്‍ കുട്ടികളെ നിര്‍ബന്ധിക്കരുത് എന്നായിരുന്നു മാതാപിതാക്കളുടെ നിലപാട്. താന്‍ വിവേചനം നേരിടുന്നതായും സവര്‍ണ വിഭാഗത്തില്‍ നിന്നും തനിക്ക് ഭീഷണിയുണ്ടെന്നും ചൂണ്ടിക്കാട്ടി സുനിത നേരത്തെ പൊലീസില്‍ പരാതി നല്‍കിയിരുന്നു.  

MORE IN INDIA
SHOW MORE