ബിജെപി നേതാവിന്‍റെ ക്രൂരമര്‍ദ്ദനം; മനോദൗര്‍ബല്യമുള്ളയാള്‍ മരിച്ചു; അറസ്റ്റ്

manbhopal-22
ചിത്രം; എന്‍ഡിടിവി
SHARE

മനോദൗര്‍ബല്യമുള്ളയാളെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ കേസില്‍ ബിജെപി നേതാവ് അറസ്റ്റില്‍. ഭോപ്പാലിലാണ് സംഭവം. ബിജെപി നേതാവായ ദിനേഷ് ഖുശ്വയാണ്  അറസ്റ്റിലായത്. ഇയാള്‍ വയോധികനെ അടിച്ചവശനാക്കുന്ന ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. രത് ലം സ്വദേശിയായ ഭന്‍വര്‍ലാല്‍ ജയിനാണ് മരിച്ചതെന്ന് പൊലീസ് പറയുന്നു. 

മതപരമായ ചടങ്ങില്‍ പങ്കെടുക്കുന്നതിനായി രാജസ്ഥാനിലെത്തിയ ഭന്‍വര്‍ലാലിനെ  കാണാനില്ലെന്ന് കുടുംബാംഗങ്ങള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. 'മുഹമ്മദെന്നാണോ പേര്', ആധാര്‍ കാര്‍ഡ് കാണിക്ക്, മര്യാദയ്ക്ക് പേര് പറയൂ എന്നെല്ലാം ആക്രോശിച്ചായിരുന്നു ഖുശ്വ ഭന്‍വര്‍ലാലിനെ മര്‍ദ്ദിക്കുകയും തുടര്‍ച്ചയായി മുഖത്തടിക്കുകയും ചെയ്തത്. വിഡിയോ ദൃശ്യങ്ങള്‍ സഹിതമാണ് കുടുംബാംഗങ്ങള്‍ പൊലീസില്‍ പരാതി നല്‍കിയത്. 

MORE IN INDIA
SHOW MORE