പരാതികൾ ഉയരുന്നു; ഊബർ, ഒല ഓൺലൈൻ ടാക്സി കമ്പനികൾക്ക് നോട്ടിസ്

taxiola
SHARE

ഉപയോക്താക്കളുടെ പരാതികൾ ഉയരുന്ന പശ്ചാത്തലത്തിൽ ഊബർ, ഒല ഓൺലൈൻ ടാക്സി കമ്പനികൾക്ക് സെൻട്രൽ കൺസ്യൂമർ പ്രൊട്ടക്‌ഷൻ അതോറിറ്റി (സിസിപിഎ) നോട്ടിസ് നൽകി. സേവനത്തിലെ വീഴ്ചകൾ, അനിയന്ത്രിതമായ ചാർജ് ഈടാക്കൽ തുടങ്ങിയ വിഷയങ്ങളിലാണ് നോട്ടിസ്. ഏപ്രിൽ 1 മുതൽ മേയ് 1 വരെ ദേശീയ കൺസ്യൂമർ ഹെൽപ്‍ലൈനിൽ മാത്രം ഒലയ്ക്കെതിരെ 2,482 പരാതികളും ഊബറിനെതിരെ 770 പരാതികളുമാണ് റജിസ്റ്റർ ചെയ്തത്. 

ഒരേ റൂട്ടിൽ സഞ്ചരിക്കുന്ന രണ്ടു പേർക്ക് വ്യത്യസ്തമായ ചാർജ് ഈടാക്കുന്ന രീതിയിലെ സുതാര്യതയില്ലായ്മ, കസ്റ്റമർ കെയർ സംവിധാനത്തിലെ അപര്യാപ്തത തുടങ്ങിയ വിഷയങ്ങളും നോട്ടിസിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഉപയോക്താക്കളുടെ പരാതികൾ നീതിയുക്തമായി പരിഹരിച്ചില്ലെങ്കിൽ കടുത്ത നടപടി നേരിടേണ്ടി വരുമെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കിയിരുന്നു.

MORE IN INDIA
SHOW MORE