ശീതള പാനീയത്തിന്റെ അടപ്പ് കടിച്ച് തുറക്കുന്നതിനിടെ തൊണ്ടയില്‍ കു‌ടുങ്ങി; വിദ്യാര്‍ഥി മരിച്ചു

bottle-death
SHARE

ശീതള പാനീയത്തിന്റെ കുപ്പി കടിച്ച് തുറക്കുന്നതിനിടെ അടപ്പ് തൊണ്ടയില്‍ കുടുങ്ങി പതിനൊന്നാം ക്ലാസ് വിദ്യാര്‍ഥി മരിച്ചു. ഹരിയാനയിലെ അംബാലയിലാണ് ദാരുണ സംഭവം. 15 വയസ്സുകാരന്‍ യഷ് ആണ് മരിച്ചത്. ശീതള പാനീയത്തിന്റെ ബോട്ടില്‍ സഹോദരിക്ക് തുറക്കാന്‍ കഴിയാത്തതിനെ തുടര്‍ന്ന് യഷ് കടിച്ച് തുറക്കാന്‍ ശ്രമിച്ചപ്പോഴാണ് അപകടം. അ‌ടപ്പ് വായ്ക്കകത്തേക്ക് തെറിച്ച് തൊണ്ടയില്‍ കു‌‌ടുങ്ങി. 

അടപ്പ് എ‌ുത്ത് മാറ്റാന്‍ കു‌ടുംബാംഗങ്ങള്‍ ശ്രമിച്ചെങ്കിലും ന‌‌ടന്നില്ല. ഇതേത്തുടര്‍ന്ന് യഷിനെ അ‌ടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ ജീവന്‍ രക്ഷിക്കാനായില്ല. പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറിയതായി പൊലീസ് അറിയിച്ചു. 

MORE IN INDIA
SHOW MORE