സിമന്റ് കട്ടിലിൽ ഉറക്കം; കൂട്ടിന് 8 കൊലക്കേസ് പ്രതികൾ; ചപ്പാത്തിയും പരിപ്പു കറിയും കഴിക്കാതെ സിദ്ദു

sidu-jail
SHARE

കോൺഗ്രസ് നേതാവ് നവജ്യോത് സിങ് സിദ്ദു 241383-ാം നമ്പർ തടവുകരാനായി ഇന്നലെ താമസിച്ചത് പട്യാല സെൻട്രൽ ജയിലിലെ പത്താം നമ്പർ ബാരക്കിൽ. കൊലപാതക കുറ്റം ചുമത്തിയ എട്ടു പേരുടെ കൂടെയാണ് താമസിച്ചത്. രാത്രി 7.15ന് ചപ്പാത്തിയും പരിപ്പു കറിയും കൊടുത്തെങ്കിലും കഴിക്കാൻ തയാറായില്ല. സാലഡും പഴങ്ങളും മാത്രമാണ് കഴിച്ചത്. സിമന്റ് കട്ടിലിലാണ് കിടന്നുറങ്ങിയത്. 

കഠിനതടവിനാണ് സിദ്ദുവിനെ ശിക്ഷിച്ചിരിക്കുന്നത്. ജയിൽചട്ടം അനുസരിച്ച് ആദ്യ മൂന്ന് മാസം തൊഴില്‍ പരിശീലനം നല്‍കും. ഈ സമയത്ത് ഒരു വേതനവും കിട്ടില്ല. ശേഷം, അവിദഗ്ധ തടവുകാരന് പ്രതിദിനം 40 രൂപയും വൈദഗ്ധ്യമുള്ള ആള്‍ക്ക് 60 രൂപയും ലഭിക്കും.

1988 ഡിസംബർ 27നുണ്ടായ സംഭവത്തിൽ ആക്രമണത്തിനിരയായ ഗുർണാം സിങ് (65) കൊല്ലപ്പെട്ട കേസിൽ സുപ്രീംകോടതി കഴിഞ്ഞ ദിവസം സിദ്ദുവിന് ഒരുവർഷത്തെ തടവുശിക്ഷ വിധിച്ചിരുന്നു. ആരോഗ്യസ്ഥിതി മോശമായതിനാൽ കീഴടങ്ങാൻ കൂടുതൽ സമയം ആവശ്യപ്പെട്ട് ഇന്നലെ സുപ്രീംകോടതിയെ സമീപിച്ചെങ്കിലും ചീഫ് ജസ്റ്റിസ് എൻ.വി.രമണ അധ്യക്ഷനായ ബെഞ്ച് കേസ് പരിഗണിക്കാൻ വിസമ്മതിച്ചു. തുടർന്നാണ് പട്യാല കോടതിയിലെത്തി കീഴടങ്ങിയത്. 

MORE IN INDIA
SHOW MORE