റെയില്‍ പാളത്തില്‍ അഭയം തേടി ജനങ്ങള്‍; പ്രളയബാധിതര്‍ 8 ലക്ഷം; വലഞ്ഞ് അസം

assamfloods-21
SHARE

പ്രളയക്കെടുതിയില്‍ നട്ടം തിരിയുകയാണ് അസം. ജമുനാമുഖ് ജില്ലയില്‍ മാത്രം  അഞ്ഞൂറിലേറെ കുടുംബങ്ങളാണ് വീടുകള്‍ വെള്ളത്തില്‍ മുങ്ങിയതിനെ തുടര്‍ന്ന് റെയില്‍ പാളങ്ങളില്‍ അഭയം തേടിയിരിക്കുന്നത്. എട്ടുലക്ഷത്തോളം പേര്‍ വെള്ളപ്പൊക്ക ബാധിതരാണെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 

പ്രളയബാധിത പ്രദേശങ്ങളില്‍ പലയിടത്തും ആവശ്യത്തിന് കുടിവെള്ളമോ, ഭക്ഷണമോ മറ്റ് അടിസ്ഥാന സൗകര്യങ്ങളോ ഇല്ല. വെറും ടാര്‍പോളിന്‍ ഷീറ്റിന്‍റെ അടിയിലാണ് അന്തിയുറങ്ങുന്നതെന്നും ഒരു കൂരയ്ക്ക് കീഴെ അഞ്ച് കുടുംബങ്ങളെങ്കിലും കുറഞ്ഞത് കഴിയുന്നുണ്ടെന്ന് പ്രാദേശിക മാധ്യമങ്ങള്‍ പറയുന്നു. 

343 ദുരിതാശ്വാസ ക്യാംപുകളിലായി 86,772 പേര്‍ കഴിയുന്നുണ്ട്. പുതിയതായി 411 ദുരിതാശ്വാസ കേന്ദ്രങ്ങള്‍ കൂടി തുറക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. സൈനിക, അര്‍ധ സൈനിക വിഭാഗങ്ങള്‍ പ്രളയബാധിത മേഖലകളില്‍ സജീവമാണ്.  

MORE IN INDIA
SHOW MORE