ബാങ്കിന് അബദ്ധം; സർക്കാരിന്റെ ഒന്നരക്കോടി 15പേരുടെ അക്കൗണ്ടിലേക്ക്; ചെലവഴിച്ച് ഒരാൾ

bank-cash-up
SHARE

ബാങ്ക് ജീവനക്കാർക്ക് സംഭവിച്ച ചെറിയ ഒരു അബദ്ധം വലിയ തലവേദനയാണ് തെലങ്കാനയിൽ ഉണ്ടാക്കിയത്. സർക്കാർ പദ്ധതിയുടെ ഒന്നരകോടി രൂപയുടെ ഫണ്ടാണ് അബദ്ധത്തിൽ 15 ആശുപത്രി ജീവനക്കാരുടെ അക്കൗണ്ടിലേക്കാണ് ഇട്ടുനൽകിയത്. സർക്കാരിന്റെ ദലിത് ബന്ധു എന്ന പദ്ധതിയിലൂടെ വിതരണം ചെയ്യേണ്ട തുകയാണ് ഇത്തരത്തിൽ 15 പേരുടെ അക്കൗണ്ടിലേക്ക് എത്തിയത്.

ലോട്ടസ് ആശുപത്രിയിലെ 15 ജീവനക്കാരുടെ അക്കൗണ്ടിലേക്കാണ് തുക പോയത്. ഓരോത്തർക്കം 10 ലക്ഷം രൂപ വീതം അക്കൗണ്ടിലെത്തി. പിന്നാലെ അബദ്ധം തിരിച്ചറിഞ്ഞ ജീവനക്കാർ കേസ് റജിസ്റ്റർ ചെയ്തു. തുക തിരികെ നൽകാൻ അക്കൗണ്ട് ഉടമകളോടും ബാങ്ക് ആവശ്യപ്പെടുകയും ചെയ്തു. 15ൽ 14പേരും പണം തിരികെ നൽകി. 

എന്നാൽ മഹേഷ് എന്ന വ്യക്തി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പദ്ധതി പ്രകാരം ലഭിച്ച തുകയാണെന്ന വാദത്തിലായിരുന്നു. ഇയാൾ ഇതിൽ നിന്നും കുറച്ച് തുക ചെലവഴിക്കുകയും ചെയ്തു. കടം വീട്ടാനാണ് തുക ഉപയോഗിച്ചത്. സംഭവം കേസ് ആയതോടെ 6.70 ലക്ഷം രൂപ തിരിച്ചുപിടിച്ചു. ബാക്കിയുള്ള 3.30 ലക്ഷം തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ് ബാങ്ക് ജീവനക്കാർ. എസ്.ബി.ഐയുടെ രംഗറെഡ്ഡി കലക്ടറേറ്റ് ബ്രാഞ്ചിൽ നിന്നാണ് ഈ അബദ്ധം സംഭവിച്ചതെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

MORE IN INDIA
SHOW MORE