മയിലിന് ഭക്ഷണം മുടങ്ങി; അടിയന്തര പ്രാധാന്യമുള്ള മീറ്റിങ് മോദി നിര്‍ത്തി വച്ചു; അമിത് ഷാ

mor-machaaye-shor-amit-shah-reveals-when-pm-modi-stopped-crucial-meet-to-feed-peacock.jpg.image.845.440
SHARE

വളര്‍ത്തുമയിലിന് ഭക്ഷണം മുടങ്ങിയെന്ന് മനസിലാക്കിയതിനെ തുടര്‍ന്ന് അടിയന്തര പ്രാധാന്യമുള്ള യോഗം പ്രധാനമന്ത്രി നിര്‍ത്തിവച്ചതായി അമിത് ഷാ. മയിലിന് സ്റ്റാഫംഗങ്ങള്‍ തീറ്റ നല്‍കിയ ശേഷമാണ് അദ്ദേഹം യോഗം വീണ്ടും നടത്തിയതെന്നും അമിത് ഷാ പറയുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ രാഷ്ട്രീയ യാത്രയും വളർച്ചയും പ്രമേയമാക്കുന്ന മോദി അറ്റ് 20 -ഡ്രീംസ് മീറ്റ് ഡെലിവറി എന്ന പുസ്തകത്തിന്‌റെ ന്യൂഡൽഹിയിൽ നടന്ന പ്രകാശനച്ചടങ്ങിനിടെയാണ് അദ്ദേഹം ഈ വെളിപ്പെടുത്തല്‍ നടത്തിയത്.

മീറ്റിങ് നടക്കുന്നതിനിടെ ഗ്ലാസ് ഭിത്തിയിൽ മയിൽ കൊക്കുകൊണ്ടു മുട്ടിയെന്നും തീറ്റ കിട്ടാത്തതിനാലാണ് പക്ഷി ഇങ്ങനെ ചെയ്യുന്നതെന്ന് മോദിക്ക് പെട്ടെന്നു തന്നെ മനസ്സിലായെന്നും അമിത് ഷാ പറയുന്നു. മോദിയുടെ സൂക്ഷ്മമായ ശ്രദ്ധയും സംവേദനക്ഷമതയും ഇതില്‍ പ്രകടമാകുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2020 ഓഗസ്റ്റിൽ ഔദ്യോഗിക വസതിയിലെ പൂന്തോട്ടത്തിൽ മയിലുകൾക്ക്  തീറ്റകൊടുക്കുന്നതിന്റെ വിഡിയോ പ്രധാനമന്ത്രി ഇൻസ്റ്റഗ്രാം പേജിൽ പോസ്റ്റ് ചെയ്തിരുന്നു. 

MORE IN INDIA
SHOW MORE