നാളെ രാവിലെ വീടൊഴിയണം; അല്ലെങ്കിൽ ബുൾഡോസർ വരും; ബിജെപി അധ്യക്ഷന് മുന്നറിയിപ്പ്

bulldozer-aap
SHARE

വീട് സർക്കാർ ഭുമി കയ്യേറി നിർമിച്ചതാണെന്നും സ്ഥലം ഒഴിഞ്ഞില്ലെങ്കില്‍ ബുള്‍ഡോസറുകളുമായി വീട്ടിലേക്ക് എത്തുമെന്നും ബിജെപി ഡൽഹി അധ്യക്ഷന് ആം ആദ്മിയുടെ മുന്നരിയിപ്പ്. ബിജെപി ഡല്‍ഹി അധ്യക്ഷന്‍ ആദേഷ് ഗുപ്തയ്ക്കാണ് ആം ആദ്മി സർക്കാരിന്റെ മുന്നറിയിപ്പ് നൽകിയത്. നാളെ രാവിലെ 11 മണിക്കകം വീടൊഴിയണമെന്നാണ് മുന്നറിയിപ്പ്. 

ഡല്‍ഹിയിലെ കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാൻ ബിജെപി ഭരിക്കുന്ന തദ്ദേശ സ്ഥാപനങ്ങൾ ബുൾഡോസറുകളുമായി എത്തുന്ന പശ്ചാത്തലത്തിലാണ് ഈ തീരുമാനം. പൊളിക്കൽ തടയാന്‍ എത്തിയ ആം ആദ്മി എംഎല്‍എ അമാനത്തുള്ള ഖാനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതോടെ തമ്മിലുള്ള വാഗ്‍വാദം കൂടുതൽ ശക്തമായി. ആദേഷ് ഗുപ്തയ്‌ക്കെതിരെ പരാതി നല്‍കിയിരുന്നെങ്കിലും യാതൊരു നടപടിയുമെടുത്തില്ലെന്നും ആം ആദ്മി പാര്‍ട്ടി ആരോപിച്ചു. 

ബിജെപി ബുള്‍ഡോസറുകളുമായി ചെന്ന് ആളുകളില്‍നിന്ന് അഞ്ച് മുതല്‍ പത്ത് ലക്ഷം രൂപവരെയാണു പിരിച്ചെടുക്കുന്നതെന്ന് ആം ആദ്മി പാര്‍ട്ടി നേതാവ് ദുര്‍ഗേഷ് പഥക് പറഞ്ഞു. ആം ആദ്മി നേതാക്കളാണു നിയമവിരുദ്ധ കുടിയേറ്റക്കാരെ അനധികൃത കോളനികളില്‍ താമസിപ്പിക്കുന്നത്. അവരെ കലാപത്തിന് ഉപയോഗിക്കുകയാണെന്നും ബിജെപി നേതാവ് വ്യക്തമാക്കി.

MORE IN INDIA
SHOW MORE