ഭർത്താവ് മുഴുക്കുടിയൻ; നവജാതശിശുവിനെ 20000 രൂപയ്ക്ക് വിറ്റ് അമ്മ; അറസ്റ്റ്

new-born-baby-in-trashbin
SHARE

വളർത്താൻ മാർഗമില്ലാത്തതിനാൽ നവജാതശിശുവിനെ വിറ്റ അമ്മ അറസ്റ്റിൽ. തമിഴ്നാട്ടിലെ തിരുവള്ളൂരിലാണ് സംഭവം. ഇരുപതിനായിരം രൂപയ്ക്കാണ് മൂന്ന് ദിവസം പ്രായമുള്ള ആൺകുഞ്ഞിനെ അമ്മ വിറ്റത്. ഭർത്താവ് മദ്യപനായതിനാൽ തന്റെ കൂലിപ്പണി മാത്രമാണു കുടുംബത്തിന്റെ ഏക വരുമാനമെന്നും മറ്റു 2 മക്കളെ പോറ്റാൻ വഴിയില്ലാതെ വന്നതോടെയാണു കുഞ്ഞിനെ വിൽക്കേണ്ടി വന്നതെന്നും അവർ മൊഴി നൽകി.

കുഞ്ഞിനെ വാങ്ങിയ സ്ത്രീയെയും പൊലീസ് അറസ്റ്റ് ചെയ്തു. പ്രസവത്തിന് ആശുപത്രിയിൽ പോയ യുവതി കുഞ്ഞില്ലാതെ തിരികെ എത്തിയതോടെ ബന്ധുക്കൾ വിവരം അന്വേഷിച്ചു. ഇതോടെയാണ് കുഞ്ഞിനെ വിറ്റ വിവരം പുറത്തറിഞ്ഞത്. 

MORE IN INDIA
SHOW MORE