കോൺഗ്രസിനെ നെഞ്ചിലേറ്റിയ ആരാധകൻ; ചിന്തൻ ശിബിരത്തിൽ പ്രതീക്ഷയോടെ തിവാരി

fanwb
SHARE

ഉത്തരേന്ത്യയിൽ പാർട്ടി തളർച്ചയിൽ ആണെങ്കിലും കോൺഗ്രസിനെ നെഞ്ചിലേറ്റി ജീവനായി കാണുന്ന ചിലരുണ്ട്. യുപി റായ്ബറേലി സ്വദേശി പണ്ഡിത് മോത്തിലാൽ തിവാരി അത്തരക്കാരനാണ്. ഇന്നിപ്പോൾ തിവാരി കാൽനടയായി ചിന്തൻ ശിബിരം നടക്കുന്ന ഉദയ്പൂരിൽ എത്തിയിരിക്കുന്നു.

കോൺഗ്രസിന്റെ പുനരുജ്ജീവനം കാലങ്ങളായി സ്വപ്നം കാണുന്നവൻ.ഉദയ് പൂരിലെ ചിന്തൻ ശിബിരം തന്റെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കുമെന്ന് തിവാരി വിശ്വസിക്കുന്നു. അത് കാണുന്നതിനായി യുപി റായ്ബറേലിയിൽ നിനും രാജസ്ഥാനിലെ ഉദയ് പൂരിലേക്ക് പുറപ്പെട്ടു. കാൽ നടയായി പിന്നിട്ടത് 20 ദിനങ്ങൾ.യുപി തിരഞ്ഞെടുപ്പിലെ കോൺഗ്രസിന്റെ ദയനീയ പരാജയത്തിൽ ദുഃഖിതനാണ് തിവാരി. ബി ജെ പിനുണപ്രചാരണത്തിലൂടെ നേടിയതാണ് ഭരണമെന്നും എല്ലാവരുടെ ഒപ്പം നിൽക്കാനും എല്ലാവരിലേക്കും  വികസനം എത്തിക്കാനും കോൺഗ്രസിനേ ആകു എന്നും തിവാരി പറയുന്നു. 

MORE IN INDIA
SHOW MORE