400 രൂപ ദിവസക്കൂലിക്ക് ജോലി തരാമെന്ന് വ്യാപാരി; കൂടെ വന്നാൽ 2000 തരാമെന്ന് ഭിക്ഷക്കാരൻ; ‍ഞെട്ടൽ

beggeing-13
ചിത്രം കടപ്പാട്; istock
SHARE

ഭിക്ഷയെടുക്കാൻ കൂടെ പോന്നാൽ ദിവസവും രണ്ടായിരം രൂപ  നൽകാമെന്ന് വ്യാപാരിക്ക് ഭിക്ഷാടകന്റെ ഓഫർ. തമിഴ്നാട്ടിലെ തിരുപ്പൂരിലാണ് സംഭവം. വ്യാപാര സ്ഥാപനത്തിലെ നിരീക്ഷണ ക്യാമറയിൽ പതിഞ്ഞ ദൃശ്യങ്ങളുടെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ  വൈറലായിക്കഴിഞ്ഞു. ഭിക്ഷ തേടി കടയിലെത്തിയയാളോട്, നല്ല ആരോഗ്യമുണ്ടല്ലോ, 400 രൂപ ദിവസക്കൂലിയിൽ സൈക്കിൾ പാർട്സ് കടയിൽ ജോലി നൽകാമെന്ന് പറഞ്ഞപ്പോഴായിരുന്നു ഭിക്ഷക്കാരന്റെ അമ്പരപ്പിക്കുന്ന പ്രതികരണം.

ഭിക്ഷ നൽകുന്നുണ്ടോ ഇല്ലയോ എന്നു പറയുക. അല്ലാതെയുള്ള ചർച്ച വേണ്ട. ഞാനെന്തിന് നിന്റെ കടയിൽ ജോലി ചെയ്യണം?. ദിവസവും ഭിക്ഷ യാചിച്ച് രണ്ടായിരം രൂപയിലധികം സമ്പാദിക്കുന്നുണ്ട്. വേണമെങ്കിൽ നിനക്കും എന്റെ കൂടെ ചേരാം. ദിവസം രണ്ടായിരം രൂപ ശമ്പളം നൽകാം എന്നായിരുന്നു മറിച്ചുള്ള ഓഫർ. വലിയ മാഫിയ സംഘമാണ് ഭിക്ഷാടന മേഖലയിൽ ഉള്ളതെന്നും ആരാധനാലയങ്ങളും നഗരത്തിലെ തിരക്കേറിയ സ്ഥലങ്ങളും കേന്ദ്രീകരിച്ച് ഇവർ പ്രവർത്തിക്കുന്നുണ്ടെന്നും സന്നദ്ധ സംഘടനകൾ വെളിപ്പെടുത്തുന്നു. 

MORE IN INDIA
SHOW MORE