'താജ്മഹല്‍ സ്ഥിതി ചെയ്യുന്നത് ജയ്പൂര്‍ രാജ കൂടുംബത്തിന്റെ സ്ഥലത്ത്; ഷാജഹാന്‍ പിടിച്ചെടുത്തതാണ്'

taj-mahal-hc
SHARE

താജ്മഹല്‍ സ്ഥിതിചെയ്യുന്നിടം ജയ്പൂര്‍ രാജ കൂടുംബത്തിന്റേതായിരുന്നുവെന്നും ഇത് മുഗള്‍ ചക്രവര്‍ത്തി ഷാജഹാന്‍ പിടിച്ചെടുത്തതാണെന്നുമുള്ള വാദവുമായി രാജസ്ഥാനില്‍ നിന്നുള്ള ബിജെപി എംപി ദിയ കുമാരി. ഇത് തെളിയിക്കാന്‍ തന്റെ കയ്യില്‍ രേഖകളുണ്ടെന്നും എംപി പറയുന്നു. ഹിന്ദു വിഗ്രഹങ്ങളുടെയും പുരാണങ്ങളുടെയും സാന്നിധ്യം തിരിച്ചറിയാന്‍ താജ്മഹലിനുള്ളിലെ 20 മുറികള്‍ തുറന്ന് പരിശോധിക്കാന്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയ്ക്ക് നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് അലഹബാദ് ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കപ്പെട്ടിട്ടുണ്ട്. യുപിയില്‍ നിന്നുള്ള ബിജെപി നേതാവ് രജ്‌നീഷ് സിങ്ങാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് എംപിയുടെ പ്രതികരണം. 

'കേസ് നിലവില്‍ കോടതിയിലാണ്. താജ് മഹല്‍ ഭൂമി ജയ്പൂര്‍ രാജകുടുംബത്തിന്റെതാണെന്ന് ഹര്‍ജിക്കാരന്‍ കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിലും ചൂണ്ടിക്കാണിച്ചിട്ടുണ്ട്. എന്നാല്‍ ഭൂമി തങ്ങളുടെതാണെന്ന് ഞാന്‍ പറയുന്നില്ല. അന്നത്തെ സാഹചര്യം എന്തായിരുന്നുവെന്ന് എനിക്കറിയില്ല. എന്നാല്‍ ഇതുസംബന്ധിച്ച തങ്ങളുടെ കൈവശമുള്ള രേഖകളോ മറ്റു തെളിവുകളോ കോടതി ആവശ്യപ്പെട്ടാല്‍ സമര്‍പ്പിക്കും. താജ്മഹലിനുള്ളില്‍ എന്തിനാണ് ഈ മുറികളെല്ലാം പൂട്ടിയിട്ടിരിക്കുന്നതെന്ന് ജനങ്ങള്‍ക്ക് അറിയണം. ധാരാളം മുറികള്‍ സീല്‍ ചെയ്ത അവസ്ഥയിലാണ്. ഇതിനുള്ളില്‍ എന്താണുള്ളതെന്ന് കണ്ടെത്താന്‍ അന്വേഷണം വേണം' എന്നാണ് ദിയ കുമാരി എംപി പ്രതികരിച്ചിരിക്കുന്നത്.

MORE IN INDIA
SHOW MORE