ആശുപത്രിയിലെ ശുചിമുറിയില്‍ പോയ ഗര്‍ഭിണിയെ വലിച്ചിഴച്ചു; പീഡനം; ജീവനക്കാരനെതിരെ പരാതി

PREGNANT-RAPE
SHARE

ഗര്‍ഭിണിയായ സ്ത്രീയെ ആശുപത്രിയിലെ ശുചീകരണ തൊഴിലാളി ബലാല്‍സംഗം ചെയ്തു. ഉത്തര്‍പ്രദേശിലെ മിര്‍സാപുരിലാണ് സംഭവം. യുവതി ശുചിമുറിയിലേക്ക് പോയപ്പോഴാണ് ഇയാള്‍ വലിച്ചിഴച്ച് ബലാല്‍സംഗം ചെയ്തത്. സംഭവത്തെക്കുറിച്ച് ഉന്നത പൊലീസ് ഉദ്യോഗസ്ഥരും ആശുപത്രി അധികൃതരും അന്വേഷണം നടത്തുകയാണെന്നാണ് റിപ്പോര്‍ട്ട്. 

കഴിഞ്ഞ ശനിയാഴ്ചയാണ് സംഭവം ന‌ക്കുന്നത്. മൂന്ന് മാസം ഗര്‍ഭിണിയായ യുവതി സുഖമില്ലാത്തതിനാല്‍ ആശുപത്രിയില്‍ ചികില്‍സ തേടി എത്തിയതാണ്. ഭര്‍ത്താവും ഒപ്പമുണ്ടായിരുന്നു. രാത്രി 9നും 10നും ഇടയില്‍ യുവതി വാര്‍ഡിലുള്ള ശുചിമുറിയിലേക്ക് പോയി. അവിടെ വൃത്തിയാക്കുന്ന സമയമായിരുന്നു.‌

സംഭവത്തെക്കുറിച്ച് പൊലീസിനോട് യുവതി പറഞ്ഞത് ഇങ്ങനെ: താന്‍ ശുചിമുറിയില്‍ കയറിയപ്പോള്‍ തന്നെ തൊഴിലാളി വലിച്ചിഴച്ചു. വസത്രങ്ങള്‍ വലിച്ചൂരി ദൂരേക്ക് എറി‍ഞു. വസ്ത്രമില്ലാതെ നീ എങ്ങനെ പുറത്ത് പോകുമെന്ന് ഭീഷണിപ്പെടുത്തി. പിന്നീട് വായ മൂടിപ്പിടിച്ച് ക്രൂരമായി പീഡിപ്പിച്ചു. അവസാനം ഉച്ചത്തില്‍ കരഞ്ഞപ്പോഴാണ് ചില സ്ത്രീകള്‍ അവിടേക്ക് ഓടിയെത്തിയത്. അപ്പോഴേക്കും അയാള്‍ ഓടി രക്ഷപ്പെട്ടു. ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ആയി വീട്ടിലെത്തിയ ശേഷമാണ് ഇവര്‍ ഭര്‍ത്താവിനോട് നടന്ന സംഭവങ്ങള്‍ വിശദീകരിച്ചത്. 

ഉടന്‍ തന്നെ യുവതിയെക്കൂട്ടി ഭര്‍ത്താവ് ആശുപത്രിയിലെത്തി വിവരങ്ങള്‍ പറഞ്ഞു. പൊലീസില്‍ പരാതിയും നല്‍കി. സംഭവത്തെക്കുറിച്ച് അന്വേഷണം പുരോഗമിക്കുകയാണ്. പ്രതി ഒളിവിലാണെന്നും ഉടന്‍ തന്നെ അറസ്റ്റ് ഉണ്ടാകുമെന്നുമാണ് റിപ്പോര്‍ട്ട്. 

MORE IN INDIA
SHOW MORE