'ഒരു വര്‍ഷത്തിനകം പേരക്കുട്ടി; അല്ലെങ്കില്‍ 5 കോടി നഷ്ടപരിഹാരം'; വിചിത്രം

parents-complaint
SHARE

മകനും മരുമകൾക്കുമെതിരെ വിചിത്ര പരാതിയുമായി മാതാപിതാക്കള്‍ രംഗത്ത്. ഉത്തരാഖണ്ഡിലാണ് സംഭവം. ഒരു വർഷത്തിനുള്ളിൽ തങ്ങൾക്ക് ഒരു പേരക്കുട്ടിയെ നൽകണം, അല്ലാത്തപക്ഷം അഞ്ച് കോടി രൂപ നഷ്ടപരിഹാരം നൽകണമെന്ന ആവശ്യവുമായാണ് ദമ്പതികള്‍ പരാതി നല്‍കിയിരിക്കുന്നത്. എസ്.ആർ പ്രസാദ് എന്നയാളാണ് ഭാര്യക്കൊപ്പം കോടതിയെ സമീപിച്ചിരിക്കുന്നത്.

മകനെ അമേരിക്കയില്‍ വിട്ട് പഠിപ്പിക്കാനും വീട് വയ്ക്കാനുമെല്ലാമായി തങ്ങള്‍ക്ക്  ഒരുപാട് പണം ചെലവായി. ബാങ്കിൽ നിന്ന് വായ്പ എടുത്താണ് വീട് വച്ചത്. എന്നാല്‍ ഇപ്പോൾ തങ്ങൾ സാമ്പത്തികമായി തകർന്നിരിക്കുകയാണെന്നും മകനും മരുമകളും 2.5 കോടി വീതം തങ്ങൾക്ക് നഷ്ടപരിഹാരമായി നൽകണമെന്നുമാണ് ഇവര്‍ ആവശ്യപ്പെടുന്നത്. 

പേരക്കുട്ടി ഉണ്ടാകും എന്ന പ്രതീക്ഷയോടെയാണ് 2016ല്‍ മകന്റെ വിവാഹം നടത്തിയത്‌. എന്നാല്‍ ഇതുവരെ അതുണ്ടായില്ല. ആണായാലും പെണ്ണായാലും പ്രശ്നമില്ല, ഒരു പേരക്കുട്ടിയെ മാത്രമാണ് തങ്ങൾക്ക് വേണ്ടതെന്നും ഇരുവരും പറയുന്നു.

MORE IN INDIA
SHOW MORE