'അമിത് ഷായ്ക്ക് ഹിമാലയ ബ്രാൻഡ് കുപ്പിവെള്ളം വേണം'; വില 850..!; വെട്ടിലായി മന്ത്രി

amitsha
SHARE

കേന്ദ്രമന്ത്രി അമിത് ഷായ്ക്ക് കുടിക്കാൻ നൽകിയ ഒരു കുപ്പി വെള്ളത്തിന്റെ വില 850 രൂപ! വെള്ളത്തിന്റെ പ്രാധാന്യം വിവരിക്കവെ വിവാദ പരാമർശം നടത്തി വെള്ളത്തിലായത് ഗോവ കൃഷിമന്ത്രി രവി നായിക് ആണ്.

ഫെബ്രുവരിയിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയ അമിത് ഷാ ഹിമാലയ ബ്രാൻഡ് കുപ്പിവെള്ളം ആവശ്യപ്പെട്ടു. അതിന് 850 രൂപയാണ് കുപ്പിയൊന്നിന് വില. പഞ്ചനക്ഷത്ര ഹോട്ടലുകളിൽ 150–160 രൂപയാണ് കുപ്പിവെള്ളത്തിന് ഈടാക്കുന്നത്.– വെള്ളത്തിന്റെ പ്രാധാന്യവും ദൗർലഭ്യവും ചൂണ്ടിക്കാട്ടി പ്രസംഗത്തിനിടെ മന്ത്രി പറഞ്ഞു. ഗോവ മുൻ മുഖ്യമന്ത്രി കൂടിയാണ് രവി നായിക്.

MORE IN INDIA
SHOW MORE