പെണ്‍കുട്ടികള്‍ ശല്യപ്പെടുത്തുന്നു; ഇരട്ടപ്പേര് വിളിച്ച് കളിയാക്കുന്നു; ആണ്‍കു‌‌ട്ടികളുടെ പരാതി

school-temple
SHARE

പെണ്‍കുട്ടികള്‍ ശല്യപ്പെടുത്തുന്നുവെന്ന പരാതിയുമായി ആണ്‍കുട്ടികള്‍. ഉത്തര്‍പ്രദേശിലെ ഔറയ്യ ജില്ലയിലെ നവോദയയിലെ ഏഴാം ക്ലാസിലെ ആണ്‍കുട്ടികളാണ് പ്രിന്‍സിപ്പലിന് ശല്യം സഹിക്കാനാവാതെ വന്നപ്പോള്‍ കത്തയച്ചത്. പെണ്‍കുട്ടികള്‍ തങ്ങളെ പേര് വിളിക്കുന്നതായും മാപ്പുപറയണമെന്നും കത്തില്‍ പറയുന്നു. മണ്ടന്‍മാര്‍ എന്ന് വിളിച്ചാക്ഷേപിക്കുന്നതായും വട്ടപ്പേര് വിളിക്കുന്നുവെന്നുമാണ് ആണ്‍കുട്ടികളുടെ പരാതി. ആണ്‍കുട്ടികളയച്ച കത്ത് ഇതിനകം സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയും ചെയ്തു. 

പെണ്‍കുട്ടികളുടെ ബഹളവും പാട്ടും കാരണം പഠിക്കാന്‍ കഴിയുന്നില്ലെന്നും ആണ്‍കുട്ടികള്‍ പറയുന്നു. ശല്യക്കാരികളുടെ പേരും കത്തില്‍ എഴുതിയിട്ടുണ്ട്. കുട്ടികള്‍ക്കിടയിലുള്ള പ്രശ്‌നം പരിഹരിച്ചതായി സ്‌കൂള്‍ അധികൃതര്‍ പറഞ്ഞു. എല്ലാ കുട്ടികളുടെയും രക്ഷിതാക്കളെയും കാര്യങ്ങള്‍ ധരിപ്പിച്ചതായും അവര്‍ വ്യക്തമാക്കി. കത്തിന് പിന്നാലെ പെണ്‍കുട്ടികളെ കൗണ്‍സിലിങ്ങിന് വിധേയമാക്കി. പിന്നീട് ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും ഭാഗത്തുനിന്ന് പ്രശ്‌നങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നും അധ്യാപകര്‍ പറഞ്ഞു.

MORE IN INDIA
SHOW MORE