ചുഴലിക്കാറ്റിനു പിന്നാലെ കടല്‍ത്തീരത്ത് 'സുവര്‍ണ രഥം'; വിഡിയോ

SHARE
chariot-sea

അസാനി ചുഴലിക്കാറ്റിനു പിന്നാലെ കടല്‍ത്തീരത്തടിഞ്ഞ് 'സുവര്‍ണ രഥം'. ആന്ധ്രയിലെ സുന്നപ്പള്ളി ഹാര്‍ബറിലാണ് ചുഴലിക്കാറ്റ് വീശിയതിനു പിന്നാലെ സ്വര്‍ണ നിറത്തിലുള്ള രഥം തീരത്തടിഞ്ഞത്. മറ്റേതെങ്കിലും രാജ്യത്ത് നിന്നുള്ളതാവാം ഈ രഥമെന്നാണ് സംഭവസ്ഥലത്തെത്തിയ പൊലീസ് ഉദ്യോഗസ്ഥര്‍ പ്രതികരിച്ചിരിക്കുന്നത്. വിശദ പരിശോധനയ്ക്കായി ഇന്റലിജന്‍സ് വിഭാഗത്തെ വിവരം അറിയിച്ചിട്ടുണ്ടെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

വിശാഖപ്പട്ടണം ചെന്നൈ അടക്കമുള്ള ഇടങ്ങളില്‍ അസാനി ചുഴലിക്കാറ്റ് ഭീതി ഒഴിഞ്ഞിട്ടില്ല. രണ്ടിടത്തും വിമാന സര്‍വീസ് റദ്ദാക്കിയിരിക്കുകയാണ്. അതേസമയം ചുഴലിക്കാറ്റിന്റെ തീവ്രത കുറയുന്നതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പുണ്ട്.

MORE IN INDIA
SHOW MORE