ഭർതൃഗൃഹത്തിൽ ശുചിമുറിയില്ല; ബുദ്ധിമുട്ട് അസഹ്യം; നവവധു ജീവനൊടുക്കി

suicide-palakkad
പ്രതീകാത്മക ചിത്രം
SHARE

ഭർത്താവിന്റെ വീട്ടിൽ ശുചിമുറിയില്ലാത്തതിൽ മനംനൊന്ത് യുവതി ജീവനൊടുക്കി. തമിഴ്നാട്ടിലെ കടലൂരിലാണ് സംഭവം. ശുചിമുറി ഇല്ലാത്തത് വലി ബുദ്ധിമുട്ടാണെന്ന് ഭർത്താവ് കാർത്തികേയനോട് രമ്യ സ്ഥിരമായി പരാതിപ്പെട്ടിരുന്നു. ഇതിൽ തീരുമാനമാകാതെ വന്നതിനെ തുടർന്ന് യുവതി സ്വന്തം വീട്ടിലാണ് കഴിഞ്ഞിരുന്നത്. ഇക്കഴിഞ്ഞ ഏപ്രിൽ ആറിനായിരുന്നു ഇരുവരുടെയും വിവാഹം. വീടിനടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ ജീവനക്കാരിയായിരുന്നു രമ്യ.

ശുചിമുറി വേണമെന്ന രമ്യയുടെ ആവശ്യത്തെ ചൊല്ലി വീട്ടിൽ കലഹം പതിവായിരുന്നുവെന്ന് പ്രദേശവാസികൾ പറയുന്നു. തിങ്കളാഴ്ചയും ശുചിമുറിയെ ചൊല്ലി തർക്കമുണ്ടായെന്നും പിന്നീട് വീട്ടിലെ സീലിങ് ഫാനിൽ രമ്യയെ തൂങ്ങിയ നിലയില്‍ കണ്ടെത്തുകയായിരുന്നുവെന്നും രമ്യയുടെ അമ്മ ആരോപിക്കുന്നു. ഉടൻതന്നെ രമ്യയെ കടലൂരിലെ ആശുപത്രിയിലും അവിടെ നിന്ന് പോണ്ടിച്ചേരിയിലേക്കും മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രമ്യയുടെ കുടുംബാംഗങ്ങളുടെ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. 

MORE IN INDIA
SHOW MORE