പാകിസ്ഥാനിൽ നിന്ന് ഇന്ത്യയിലേക്ക് ഡ്രോണിൽ ഹെറോയിൻ കടത്ത്; വെടിവെച്ചിട്ട് സൈന്യം

bsf
SHARE

പാകിസ്ഥാനിൽ നിന്ന് ഇന്ത്യയിലേക്ക് ഡ്രോണിൽ കടത്താൻ ശ്രമിച്ച ഹെറോയിൻ വെടിവച്ചിട്ടു. അതിർത്തി രക്ഷാ സേനയാണ് ഡ്രോണിൽ വെടിവച്ചിട്ടത്. ഡ്രോണിൽ അതിർത്തി വഴി കടത്താൻ നടത്തിയ മറ്റൊരു കള്ളക്കടത്ത് ശ്രമം പരാജയപ്പെടുത്തിയതായി ബിഎസ്എഫ് പഞ്ചാബ് ഫ്രോണ്ടിയർ അറിയിച്ചു.

പാകിസ്ഥാനിൽ നിന്ന് വന്ന ഡ്രോണിനുനേരെ ബിഎസ്എഫ് സേന വെടിയുതിർത്ത് താഴെയിറക്കുകയായിരുന്നു. ഡ്രോണിൽ 10 കിലോഗ്രാമീലധികം ഹെറോയിൻ ഉണ്ടായിരുന്നുവെന്ന് അതിർത്തി രക്ഷാ സേന കൂട്ടിച്ചേർത്തു.പഞ്ചാബിലെ അമൃത്‌സർ ജില്ലയിലെ ഭരോപാൽ ഗ്രാമത്തിന് സമീപം രണ്ട് പേരെ ഐഇഡിയുമായി പോലീസ് അറസ്റ്റ് ചെയ്തതിന് തൊട്ടുപിന്നാലെയാണ് പുതിയ സംഭവം. പ്ലാസ്റ്റിക് ബാഗിൽ ഒളിപ്പിച്ച ഒമ്പത് പാക്കറ്റുകളിലായായിരുന്നു ഹെറോയിൻ കണ്ടെടുത്തത്.

“രാത്രി 11:15 ന്, ഞങ്ങളുടെ സൈനികർ അതിര്‍ത്തിക്ക് മുകളിലൂടെ പറക്കുന്ന ഡ്രോണിന്റെ ശബ്ദം കേട്ടു, പറക്കുന്ന വസ്തുവിന് നേരെ 9 തവണ വെടിയുതിർത്തു,” അമൃത്സർ ബിഎസ്എഫ് ഡിഐജി ഭൂപേന്ദർ സിംഗ് പറഞ്ഞു.

സേനയുടെ തെരച്ചിലിനിടെ  ഒരു ഹെക്‌സാകോപ്റ്റർ ഡ്രോൺ കണ്ടെടുക്കുകയായിരുന്നു. പാകിസ്ഥാൻ ഭാഗത്തുനിന്നാണ് ഡ്രോൺ വന്നതെന്നും സേന കൂട്ടിച്ചേർത്തു.

MORE IN INDIA
SHOW MORE