മകന്റെ പിറന്നാള്‍ ആഘോഷിക്കാന്‍ പണമില്ല; ജീവനൊടുക്കി അമ്മ; ദാരുണം

suicide-palakkad
SHARE

പണമില്ലാത്തത് കാരണം മകന്റെ രണ്ടാം പിറന്നാള്‍ ആഘോഷിക്കാനായില്ല. ഇതില്‍ മനംനൊന്ത് യുവതി ജീവനൊടുക്കി. ബെംഗലുരു സ്വദേശിനി 35 വയസ്സുകാരിയായ തേജസ്വിനിയാണ് ആത്മഹത്യ ചെയ്തത്. സാരി ഉപയോഗിച്ച് വീട്ടിലെ സീലിങ് ഫാനില്‍ തൂങ്ങിമരിക്കുകയായിരുന്നു. കര്‍ഷകനായ അജയ് കുമാര്‍ ആണ് തേജസ്വിനിയുടെ ഭര്‍ത്താവ്.

നാല് വയസ്സുകാരി ദീക്ഷയും രണ്ട് വയസ്സുകാരന്‍ ധനുഷുമാണ് ഇവരുടെ മക്കള്‍. . കന്നുകാലി വളര്‍ത്തല്‍ തുടങ്ങാന്‍ ശ്രീകാന്ത് ലോണ്‍ എടുത്തതും ബിസിനസ് തകര്‍ന്നതോടെ ഇത് വീട്ടാന്‍ കഴിയാതിരുന്നതും ഇവരെ സാമ്പത്തിക പ്രതിസന്ധിയിലാക്കി. കടംകയറി ദുരിതത്തിലായി. കുടുംബത്തിന്റെ സാമ്പത്തിക സ്ഥിതിയോര്‍ത്ത് ആശങ്കപ്പെട്ടിരുന്ന തേജസ്വിനിയെ മകന്റെ പിറന്നാള്‍ ആഘോഷിക്കാന്‍ കഴിയാതെവന്നത് ഏറെ നിരാശയിലാക്കിയെന്ന് പൊലീസ് പറഞ്ഞുവെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

കുഞ്ഞിന്റെ പിറന്നാള്‍ ആഘോഷിക്കണമെന്ന് തേജസ്വിനി ശ്രീകാന്തിനോട് പറഞ്ഞിരുന്നു. മൈസൂരിലുള്ള താന്‍ തിരിച്ചുവന്നിട്ട് ആലോചിക്കാമെന്നാണ് സാമ്പത്തികകാര്യങ്ങള്‍ വിശദീകരിച്ച് ശ്രീകാന്ത് പറഞ്ഞത്. ഇതില്‍ മനംനൊന്താണ് യുവതി ജീവനൊടുക്കിയതെന്ന് സഹോദരന്‍ പറഞ്ഞു.

MORE IN INDIA
SHOW MORE