ഒഴിപ്പിക്കൽ തടയാൻ ആത്മഹത്യ; 10 ലക്ഷം ധനസഹായം പ്രഖ്യാപിച്ച് സ്റ്റാലിൻ

Stalin-chennai
SHARE

തമിഴ്‍നാട്ടിൽ അനധികൃത കുടിയൊഴിപ്പിക്കലിൽ പ്രതിഷേധിച്ച് സ്വയം തീകൊളുത്തി ആത്‍മഹത്യയ്ക്ക് ശ്രമിച്ച കണ്ണയ്യ മരണപ്പെട്ടു. കണ്ണയ്യയുടെ കുടുംബത്തിന് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിക്കുകയും ചെയ്തു. ചെന്നൈയിലെ ബക്കിംഗ്ഹാം കനാലിന് സമീപമുള്ള ഗോവിന്ദസാമി നഗറിലെ ജനങ്ങളെ ഒഴിപ്പിക്കുവാൻ നടപടികളുമായി ജലവിഭവ വകുപ്പ് മുന്നോട്ട് പോയപ്പോൾ ഒഴിപ്പിക്കൽ നടപടികൾ തടയാൻ സ്വയം തീകൊളുത്തി പ്രതിഷേധിക്കുകയായിരുന്നു കണ്ണയ്യ. ചികിത്സയ്ക്കായി കിൽപ്പോക്ക് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചെങ്കിലും ഗുരുതരമായി പൊള്ളലേറ്റതിനാൽ കണ്ണയ്യ ഇന്ന് രാവിലെ മരണത്തിനു കീഴടങ്ങുകയായിരുന്നു.

സുപ്രീം കോടതി കേസ് പരിഗണിക്കുന്നതിന് ഒരു ദിവസം മുമ്പായിരുന്നു ജലവിഭവ വകുപ്പിന്റെ ഒഴിപ്പിക്കൽ നടപടികൾ. കുടിയൊഴിപ്പിക്കപ്പെടേണ്ട താമസക്കാർക്ക് സെമ്മഞ്ചേരിയിലും പെരുമ്പാക്കത്തും സ്ഥിതി ചെയ്യുന്ന വീടുകൾ സർക്കാർ അനുവദിച്ചു. എന്നാൽ ഈ പ്രദേശങ്ങൾ ചെന്നൈ നഗരത്തിന്റെ പ്രാന്തപ്രദേശത്തുള്ളതിനാൽ, താമസിക്കാൻ അനുയോജ്യമായ മറ്റൊരു പ്രദേശം പ്രതിഷേധക്കാർ ആവശ്യപ്പെടും ചെയ്തു.

പട്ടാളി മക്കൾ കക്ഷി നേതാവ് എസ് രാമദോസും കുടിയൊഴിപ്പിക്കൽ നടപടിയെ അപലപിച്ചു. ഒഴിപ്പിക്കൽ നടപടി ഉടൻ അവസാനിപ്പിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കയ്യേറ്റമെന്ന് പറഞ്ഞ് അവരുടെ വീടുകൾ പൊളിക്കുന്നത് മനുഷ്യാവകാശ ലംഘനമാണെന്നും രാംദാസ് ട്വീറ്റ് ചെയ്തു. ചെന്നൈയിലെ ജനങ്ങൾക്കെതിരായ അതിക്രമം എന്നാണ് സംവിധായകൻ പാ-രഞ്ജിത്ത് കുടിയൊഴിപ്പിക്കൽ നടപടികളോട് പ്രതികരിച്ചത്.

MORE IN INDIA
SHOW MORE