93.3% പേർ പിന്തുണച്ചു; ആം ആദ്മിയുടെ പഞ്ചാബ് മുഖ്യമന്ത്രി സ്ഥാനാർഥിയായി ഭഗവന്ത് സിങ് മൻ

bhagavathsingh
SHARE

ഭഗവന്ത് സിങ് മൻ ആം ആദ്മി പാർട്ടിയുടെ പഞ്ചാബ് മുഖ്യമന്ത്രി സ്ഥാനാർഥി .  ജനകീയ വോട്ടെടുപ്പിലുടെയായിരുന്നു തിരഞ്ഞെടുപ്പ് . അതേസമയം തെരഞ്ഞെടുപ്പിന് ആഴ്ചകള്‍ മാത്രം ശേഷിക്കെ അനധികൃത മണൽ ഖനന കേസിൽ പഞ്ചാബ് മുഖ്യമന്ത്രിയുടെ അനന്തരവന്റെ 12 സ്ഥാപനങ്ങളിൽ എന്‍ഫോഴ്‌സ്‌മെന്റ് റെയ്ഡ് നടത്തി. രാഷ്ട്രീയ വേട്ടയാടലാണെന്ന് കോൺഗ്രസ് ആരോപിച്ചു.

പഞ്ചാബിലെ ആം ആദ്മി പാർട്ടിയുടെ മുഖവും എംപിയുമായ ഭഗവന്ത് സിങ് മനെ മുഖ്യമന്ത്രി സ്ഥാനാർഥിയാക്കാൻ നേരത്തെ തന്നെ  ധാരണയായിരുന്നു. പിന്നീട് ജനകീയ വോട്ടെടുപ്പ് കൂടി നടത്താൻ തീരുമാനിച്ചു. പ്രതികരിച്ച 22 ലക്ഷം പേരിൽ 93.3% പേർ  ഭാഗവന്ത്സിങ്  മനെ പിന്തുണച്ചു.

ജാട്ട് നേതാവ്, താഴെ തട്ട് വരെയുള്ള സ്വാധീനം, മികച്ച പ്രാസംഗികൻ തുടങ്ങിയവ ഭഗവന്ത് മന് ഗുണകരമായി.

 മദ്യപാനി എന്ന ആരോപണവും നിലവില മുഖ്യമന്ത്രി ചരൻ ജിത് ഛന്നി അടക്കമുള്ളവരെ അപേക്ഷിച്ച് ഭഗവന്ത് മന് 

പരിചയ സമ്പത്ത് കുറവാണെന്നതും കുറവുകളായി പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നു. അതേസമയം ചരണ്‍ജിത് സിങ് ഛന്നിയുടെ അനന്തരവന്‍ ഭൂപീന്ദര്‍ സിങ് ഹണിയുമായി ബന്ധപ്പെട്ട വിവിധ ഇടങ്ങളില്‍ നടന്ന എന്‍ഫോഴ്‌സ്‌മെന്റ് റെയ്ഡിൽ

 പ്രതിഷേധം ശക്തമായിട്ടുണ്ട്.

മൊഹാലിയിലെ വസതിയിലടക്കം 12  ഇടങ്ങളിലായിരുന്നു  പരിശോധന. അനധികൃത മണല്‍ ഖനനക്കേസുമായി ബന്ധപ്പെട്ട് നേരത്തെ പൊലീസ് എടുത്ത കേസ് ഇഡിക്ക് കൈമാറിയിരുന്നു.

അന്വേഷണ ഏജൻസികളെ വച്ചുള്ള വേട്ടയാടലാണിതെന്ന് കോൺഗ്രസ് ആരോപിച്ചു. മുഖ്യമന്ത്രി അഴിമതിക്കാരെയും അനധികൃത മണൽ കടത്തുകാരെയും സംരക്ഷിക്കുകയാണെന്നായിരുന്നു അരവിന്ദ് കെജ്രിവാളിന്റെ പ്രതികരണം. 

MORE IN INDIA
SHOW MORE