'കോവിഡ് വാക്സീനെടുത്തു; തളര്‍വാതരോഗിക്ക് ചലനശേഷിയും സംസാരശേഷിയും തിരിച്ചുകിട്ടി'

vaccine-recovery
SHARE

നാല് വര്‍ഷമായി തളര്‍വാതം പിടിപ്പെട്ട് കിടന്ന തനിക്ക് കോവിഡ് വാക്സീനെടുത്ത ശേഷം ചലനശേഷി തിരിച്ചുകിട്ടിയെന്ന് അവകാശപ്പെട്ട് 55കാരന്‍. ജാര്‍ഖണ്ഡിലെ സൽഗാദി ഗ്രാമത്തിൽ നിന്നുള്ള ദുലാർചന്ദ് മുണ്ടയ്ക്കാണ് വാക്സീനെടുത്ത ശേഷം മാറ്റം കണ്ടത്. വര്‍ഷങ്ങള്‍ക്ക് മുന്‍പുണ്ടായ അപകടത്തില്‍ ദുലാര്‍ചന്ദിന്‍റെ ശരീരം തളരുകയും സംസാരശേഷി നഷ്ടപ്പെടുകയും ചെയ്തിരുന്നു.  ജനുവരി 4നാണ് ദുലാര്‍ചന്ദ് കോവിഷീല്‍ഡ് വാക്സീനെടുക്കുന്നത്. വാക്സീനെടുത്തതിന്‍റെ പിറ്റേന്ന് തന്നെ ദുലാര്‍ചന്ദിന് കാലുകള്‍ ചലിപ്പിക്കാനായെന്ന് മാത്രമല്ല, നഷ്ടപ്പെട്ട സംസാരശേഷിയും തിരിച്ചുകിട്ടിയെന്ന് അദ്ദേഹം പറയുന്നു. ദുലാര്‍ചന്ദിന് ചലനശേഷിയും സംസാരശേഷിയും തിരിച്ചു കിട്ടിയതിന്‍റെ സന്തോഷത്തിലാണ് കുടുംബം. 

ഇത്തരമൊരു മെഡിക്കല്‍ ചരിത്രം വിശകലനം ചെയ്യാന്‍ ഒരു സംഘത്തെ നിയമിക്കണമെന്ന് ബൊക്കാറോ സിവിൽ സർജൻ ഡോ.ജിതേന്ദ്ര കുമാർ ആവശ്യപ്പെട്ടിട്ടുണ്ട്.  "ഞാന്‍ ഇപ്പോഴും ഞെട്ടലിലാണ്. ശാസ്ത്രജ്ഞർ ഈ വിഷയത്തില്‍ കൂടുതല്‍ പഠിക്കേണ്ടതുണ്ട്. ദിവസങ്ങള്‍ക്കകമാണ് സുഖം പ്രാപിച്ചതെങ്കില്‍ മനസ്സിലാക്കാം പക്ഷെ നാല് വര്‍ഷത്തെ രോഗാവസ്ഥയിൽ നിന്ന് പെട്ടെന്ന് സുഖം പ്രാപിക്കുന്നത് വിശ്വസിക്കാനാകുന്നില്ല", ഡോക്ടർ പറഞ്ഞു. 

ദുലാര്‍ചന്ദിന്‍റെ അസുഖത്തെക്കുറിച്ചും സുഖം പ്രാപിച്ചതിനെക്കുറിച്ചും മെഡിക്കല്‍ ലോകം ഗവേഷണം നടത്തുമെന്നും പെതര്‍വാര്‍ ഹെല്‍ത്ത് സെന്‍റര്‍ ഇന്‍ ചാര്‍ജ് പറഞ്ഞു. ജനുവരി 4ന് അങ്കണവാടി സെന്‍ററിലെ ജീവനക്കാരിയാണ് ദുലാർചന്ദിനും കുടുംബത്തിനും വാക്‌സിൻ നൽകിയത്. അടുത്ത ദിവസം മുതല്‍ ദുലാർചന്ദിന്റെ ചേതനയറ്റ ശരീരം ചലിക്കാൻ തുടങ്ങിയെന്ന് ദുലാര്‍ചന്ദ് പറയുന്നു. 

MORE IN INDIA
SHOW MORE