‘ഉറപ്പാണ്; റോഡ് കങ്കണയുടെ കവിളുകളെക്കാൾ മിനുസമുള്ളതാകും’; കോൺഗ്രസ് എംഎൽഎ; വിവാദം

kangana-road
SHARE

നടി കങ്കണ റണൗട്ടിന്റെ കവിളുകൾ തോൽക്കുന്ന വിധം റോഡ് തയാറാക്കുമെന്ന് പറഞ്ഞ കോൺഗ്രസ് എംഎൽഎയുടെ വാക്കുകൾ വിവാദത്തിൽ. സ്വന്തം മണ്ഡലത്തിലെ റോഡുകളെ കുറിച്ച് സംസാരിക്കുമ്പോഴാണ് കങ്കണയുടെ കവിളുകളെക്കാൾ മിനുസമായ റോഡുകൾ നിർമിക്കുമെന്ന് അദ്ദേഹം പറഞ്ഞത്. കോൺഗ്രസ് എംഎൽഎയായ ഡോ. ഇർഫാൻ അൻസാരിയുടെ പ്രസ്താവനയാണ് ഇപ്പോൾ വിവാദമാകുന്നത്.

സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച സെൽഫി വിഡിയോയിലാണ് എംഎൽഎയുടെ ഈ പ്രതികരണം. ലോകോത്തര നിലവാരത്തിലുള്ള 14 റോഡുകളുടെ പണി പുരോഗമിക്കുകയാണ്. ഒരു കാര്യം ഞാൻ ഉറപ്പ് തരാം റോഡുകൾ നടി കങ്കണ റണൗട്ടിന്റെ കവിളുകളെക്കാൾ മിനുസമുള്ളതായിരിക്കും’. വിഡിയോയിൽ അദ്ദേഹം പറയുന്നു. അടുത്തിടെ നടിമാരുടെ കവിളുകളോട് റോഡുകളെ ഉപമിച്ച് ഒട്ടേറെ നേതാക്കളാണ് വിവാദത്തിലായത്.2005ൽ ബിഹാറിലെ റോഡുകൾ നടി ഹേമ മാലിനിയുടെ കവിളുപോലെ മിനുസമാക്കുമെന്ന ആർ.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവിന്‍റെ വാക്കുകൾ വലിയ വിവാദമായിരുന്നു. 

MORE IN INDIA
SHOW MORE