‘കാശും വാങ്ങി, സീറ്റും തന്നില്ല, കളിയാക്കി വിട്ടു’; പൊട്ടിക്കരഞ്ഞ് നേതാവ്; വിഡിയോ

bsp-cry-up
SHARE

ഉത്തർപ്രദേശ് തിരഞ്ഞെടുപ്പിൽ മൽസരിക്കാൻ സീറ്റ് കിട്ടാതെ വന്നതോടെ പൊട്ടിക്കരഞ്ഞ് മായാവതിയുടെ ബിഎസ്​പിയുടെ നേതാവ്. സീറ്റും തന്നില്ല തന്നെ കളിയാക്കി വിട്ടു എന്ന് പറഞ്ഞാണ് ഇയാൾ പൊട്ടിക്കരഞ്ഞത്. വിഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിലും ൈവറലാണ്. ബിഎസ്പി നേതാവായ അർഷാദ് റാണയാണ് സങ്കടം കൊണ്ട് മാധ്യമങ്ങൾ‌ക്ക് മുന്നിൽ വിങ്ങിപ്പൊട്ടിയത്.

താൻ കഴിഞ്ഞ 24 വർഷമായി ബിഎസ്പിക്ക് വേണ്ടി പ്രവർത്തിക്കുകയാണെന്ന് റാണ അവകാശപ്പെടുന്നു. അവർ 50 ലക്ഷം രൂപ ചോദിച്ചു. താൻ നാലരലക്ഷം രൂപ നൽകിയെന്നും റാണ പറഞ്ഞതായി എഎൻഐ റിപ്പോർട്ട് ചെയ്യുന്നു. ചർത്താവാൽ മണ്ഡലത്തിൽ തനിക്ക് സീറ്റ് നൽകാമെന്ന് 2018ൽ ഉറപ്പ് ലഭിച്ചിരുന്നതായും ഇദ്ദേഹം പറയുന്നു. എന്നാൽ മായാവതി ഈ മണ്ഡലങ്ങളിലേക്ക് മറ്റൊരു സ്ഥാനാർഥിയെ പ്രഖ്യാപിച്ചതോടെയാണ് കരഞ്ഞ് െകാണ്ട് നേതാവ് എത്തിയത്. വിഡിയോ കാണാം.

MORE IN INDIA
SHOW MORE