ബിജെപി പാമ്പ്; ഞാൻ കീരി; യുപിയിൽ നിന്ന് തുടച്ചുനീക്കും: രാജിവെച്ച മന്ത്രി

mourya-about-bjp
SHARE

യോഗി ആദിത്യനാഥ് മന്ത്രിസഭയില്‍ നിന്നും രാജിവെക്കുന്നവരുടെ എണ്ണം കൂടുമെന്ന സ്വാമി പ്രസാദ് മൗര്യയുടെ പ്രഖ്യാപനത്തിനു പിന്നാലെയായിരുന്നു അടുത്ത രാജികള്‍. ഇതുവരെ എട്ടുപേരാണ് യോഗി സര്‍ക്കാരില്‍ നിന്നും രാജിവച്ചത്. ബിജെപി വിഷം കൂടിയ പാമ്പിനെപോലെയെന്ന് പറഞ്ഞിരിക്കുകയാണ് ഇപ്പോള്‍ മൗര്യ. തന്‍റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് തുറന്നുപറച്ചില്‍.

ആര്‍എസ്എസ് മൂര്‍ഖനെപോലെയും ബിജെപി പാമ്പിനെപോലെയുമാണ്. എന്നാല്‍ യുപിയില്‍ ബിജെപിയെ തുടച്ചുനീക്കുംവരെ ഞാന്‍ കീരിയെ പോലെ പോരാടികൊണ്ടിരിക്കുമെന്ന് മൗര്യ ട്വീറ്റില്‍ കുറിച്ചു. സ്വാമി പ്രസാദ് മൗര്യയുടെ രാജിക്ക് പിന്നാലെയായിരുന്നു കൂട്ടരാജികൾ. 

ബിജെപിയുടെ അവസാനം എണ്ണപ്പെട്ടിരിക്കുന്നുവെന്നാണ് കഴിഞ്ഞ ദിവസം എന്‍ഡിടിവിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ മൗര്യ പറഞ്ഞത്. ദലിതര്‍ തൊഴില്‍രഹിതര്‍ കര്‍ഷകര്‍ എന്നീ വിഭാഗക്കാരുടെ അവകാശങ്ങള്‍ക്ക് വേണ്ടിയാണ് മൗര്യ ബിജെപിയെ തള്ളി പറയുന്നത്. പിന്നാക്ക വിഭാഗക്കാര്‍ക്കിടയില്‍ കാര്യമായ സ്വാധീനമുള്ള നേതാവായ മൗര്യയുടെ രാജി തിരഞ്ഞെടുപ്പ് ആസന്നമായ യുപിയില്‍ ബിജെപിക്ക് കനത്ത തിരിച്ചടിയാണ് ഉണ്ടാക്കിയിരിക്കുന്നത്.

MORE IN INDIA
SHOW MORE