കാഴ്ചയില്ലാത്ത സഖാവ്; തമിഴ്നാട് സിപിഎം ജില്ലാ സെക്രട്ടറി; നിലപാടിന് കയ്യടി

cpm-tn-new
SHARE

കാഴ്ച ശക്തിയില്ലാത്ത വ്യക്തിയെ ജില്ലാ സെക്രട്ടറിയാക്കി തമിഴ്നാട് സിപിഎം. ചെങ്കൽപ്പേട്ട് സിപിഎം ജില്ലാ ഘടകമാണ് ഇത്തരത്തിലൊരു തീരുമാനം എടുത്തത്. നിലപാടിനെ പ്രശംസിച്ച് രാഷ്ട്രീയത്തിനപ്പുറം ഒട്ടേറെ പേർ രംഗത്തെത്തി. അഭിഭാഷകൻ കൂടിയായ ബി.എസ് ഭാരതി അണ്ണയെയാണ് സിപിഎം ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുത്തത്.

സംസ്ഥാനത്തെ രാഷ്ട്രീയ പാർട്ടികളുടെ ചരിത്രത്തിൽ തന്നെ ഇത്തരമൊരു തീരുമാനം ആദ്യമാണെന്ന് പാർട്ടി അവകാശപ്പെടുന്നു.എസ്എഫ്ഐയിലൂടെ വിദ്യാർഥി രാഷ്ട്രീയ ജീവിതം തുടങ്ങിയ അണ്ണ സജീവമായി പാർട്ടിക്കൊപ്പം പതിറ്റാണ്ടുകളായി ഉറച്ചുനിൽക്കുകയാണ്. ഉൾക്കാഴ്ച െകാണ്ടും പ്രതിസന്ധികളിലും അദ്ദേഹം പാർട്ടി പ്രവർത്തനങ്ങളിൽ ഇക്കാലമെല്ലാം ഭാഗമായിരുന്നു. മൂന്ന് വയസുമുതലാണ് അണ്ണായ്ക്ക് കാഴ്ച ശക്തി കുറഞ്ഞുവരുന്നത് ശ്രദ്ധയിൽപ്പെട്ടത്. പിന്നീട് 2014ൽ കാഴ്ചശക്തി പൂർണമായും നഷ്ടമാവുകയും ചെയ്തു. പിന്നീടും പൊതുപ്രവർത്തകൻ എന്ന നിലയിൽ അദ്ദേഹം സജീവമായി മുന്നിലുണ്ടായിരുന്നു.

MORE IN INDIA
SHOW MORE