ബൈക്ക് പിന്നോട്ടെടുക്കുന്നതിനിടെ ചെളി തെറിച്ചു; യുവാവിന്റെ മുഖത്തടിച്ച് പൊലീസുകാരി; വിഡിയോ

policewoman-12
ചിത്രം; എൻഡിടിവി
SHARE

യൂണിഫോമിൽ ചെളി തെറിച്ച് വീണതിനെ തുടർന്ന് ബൈക്ക് യാത്രക്കാരനോട് അപമര്യാദയായി പെരുമാറി വനിതാ പൊലീസ്. മധ്യപ്രദേശിലെ റെവയിലാണ് സംഭവം. പൊലീസുകാരിയുടെ യൂണിഫോം പാന്റ് യുവാവ് വൃത്തിയാക്കുന്നതിന്റെയും തുടർന്ന് അവർ മുഖത്തടിക്കുന്നതിന്റെയും ആറ് സെക്കന്റ് വരുന്ന വിഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്.

ചുവന്ന ടവ്വൽ കൊണ്ട് പൊലീസുകാരിയുടെ പാന്റ് വൃത്തിയാക്കുന്ന യുവാവിനെ വിഡിയോയിൽ കാണാം. തുടർന്ന് മുഖത്തടിച്ച ശേഷം വെള്ള യൂണിഫോമിലുള്ള ഇവർ റോഡ് കടന്ന് പോകുന്നതും വിഡിയോയിൽ ഉണ്ട്. 

ഹോം ഗാർഡിലെ കോൺസ്റ്റബിൾ ആയ ശശികലയാണ് ഈ പൊലീസുകാരിയെന്ന് കണ്ടെത്തി. കളക്ടറുടെ ഓഫീസിലാണ് ഇവർക്ക് ജോലി. സംഭവത്തിൽ ആരെങ്കിലും രേഖാമൂലം പരാതി നൽകിയാൽ പൊലീസ് കേസ് അന്വേഷിക്കുമെന്ന് എഎസ്പി വ്യക്തമാക്കി. 

MORE IN INDIA
SHOW MORE