ബൂസ്റ്ററിന് തടയാനാവില്ല; ഒമിക്രോൺ ജലദോഷപ്പനി പോലെ; എല്ലാവർക്കും വന്നേക്കാം; റിപ്പോർട്ട്

omicron-kerala
SHARE

ഒമിക്രോണ്‍ വ്യാപനത്തിന് തടയിടാൻ ബൂസ്റ്റർ ഡോസ് വാക്സീൻ കൊണ്ട് സാധ്യമല്ലെന്ന് ആരോഗ്യ വിദഗ്ധൻ ഡോക്ടർ ജയ്പ്രകാശ് മുളിയിൽ. എൻഡിടിവിക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. ബൂസ്റ്റർ ഡോസ് എടുത്തവർക്കും ലോകമെങ്ങും ഒമിക്രോൺ ബാധിച്ചിട്ടുണ്ടെന്നും അദ്ദേഹം  പറയുന്നു. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിലെ  ശാസ്ത്രീയ ഉപദേഷ്ടാവാണ് ഡോക്ടർ ജയ്പ്രകാശ്.

ഭയപ്പെടുത്തുന്ന അസുഖമായി കോവിഡിനെ ഇനി കാണേണ്ട കാര്യമില്ല. ഒമിക്രോൺ തീവ്രത കുറഞ്ഞ വകഭേദമാണ്. ഒമിക്രോൺ ബാധിച്ച് ആശുപത്രിയിലാകുന്നവരുടെ എണ്ണവും വളരെ കുറവാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വ്യാപനം തടയുക സാധ്യമല്ലെന്നും ജലദോഷപ്പനി പോലെയാണ് ഒമിക്രോണെന്നും അദ്ദേഹം വ്യക്തമാക്കി. 

MORE IN INDIA
SHOW MORE