സമ്പർക്കത്തിൽ വന്നാൽ 7 ദിവസം ക്വാറന്റീൻ; ആശങ്കയായി 8 സംസ്ഥാനങ്ങൾ

covid-19-hospital-03
SHARE

കേരളം ഉൾപ്പെടെ 8 സംസ്ഥാനങ്ങളിലെ കോവിഡ് വ്യാപനത്തിൽ ആശങ്കയറിയിച്ച് കേന്ദ്രം. കോവിഡ് രോഗിയുമായി സമ്പർക്കത്തിൽ വരുന്നവർ പരിശോധിച്ചാലും ഇല്ലെങ്കിലും 7 ദിവസം ക്വാറന്റീനിൽ പ്രവേശിക്കണം എന്ന് ഐസിഎംആർ വ്യക്തമാക്കി. ഓക്സിജൻ ലഭ്യത ഉറപ്പ് വരുത്തണമെന്നാവശ്യപ്പെട്ട് കേന്ദ്ര ആരോഗ്യ മന്ത്രാലയം സംസ്ഥാനങ്ങൾക്ക് കത്തയച്ചു. ഒമിക്രോൺകണ്ടെത്താനുള്ള ആർടിപിസിആർ പരിശോധനായ ഒമിഷുവറിന്റെ ഉപയോഗം ഉടൻ തുടങ്ങുമെന്ന് ഐസിഎംആർ അറിയിച്ചു. 

രാജ്യത്ത് കോവിഡ് മൂന്നാം തരംഗം പിടിമുറക്കുമ്പോൾ മഹാരാഷ്ട്ര, ബംഗാൾ, തമിഴ്നാട്, യുപി, ഡൽഹി, കേരളം, കർണാടക, ഗുജറാത്ത്‌ എന്നിവിടങ്ങളിൽ കേസുകൾ കുതിച്ചുയരുന്നത് ആശങ്കയാണെന്ന് ആരോഗ്യ മന്ത്രാലയ ജോയിന്റ് സെക്രട്ടറി ലവ് അഗർവാൾ പറഞ്ഞു. ഒമിക്രോൺ കണ്ടെത്താൻ വികസിപ്പിച്ചെടുത്ത ആർടിപിസിആർ ടെസ്റ്റിംഗ് കിറ്റിന് ഐസിഎംആർ നേരത്തെ അനുമതി നൽകിയിരുന്നു. ഒമിഷുവർ എന്ന പേരിലുള്ള ഈ കിറ്റ് ഉപയോഗിച്ചുള്ള പരിശോധനക്കാണ് ഉടൻ തുടക്കമാകുന്നത്. ടാറ്റ മെഡിക്കൽ ആൻഡ് ഡയഗ്നോസ്റ്റിക്സും ഐസിഎംആറും ചേർന്നാണ് കിറ്റ് വികസിപ്പിച്ചത്.

ഒമിക്രോണിനെ പ്രതിരോധിക്കാൻ വാക്‌സീൻ ഒരു പരിധി വരെ സഹായകരമാണെന്ന് നീതി ആയോഗ് അംഗം ഡോ വി.കെ പോൾ പറഞ്ഞു. തുടർച്ചയായ നാലാം ദിവസമാണ് രാജ്യത്ത് പ്രതിദിന കേസുകൾ ഒന്നര ലക്ഷത്തിന് മുകളിൽ റിപ്പോർട്ട് ചെയ്യുന്നത്. 24 മണിക്കൂറിനിടെ 1,94,720 കേസുകൾ സ്ഥിരീകരിച്ചു. 442 മരണവും റിപ്പോർട്ട് ചെയ്തു. 11.5 ശതമാനമാണ് ടെസ്റ്റ് പോസറ്റിവിറ്റി നിരക്ക്. ചികിത്സയിലുള്ള കോവിഡ് കേസുകൾ 10 ലക്ഷത്തിനടുത്തെത്തി. രാജ്യത്തെ 120 ജില്ലകളിൽ പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 10 ശതമാനത്തിന് മുകളിലാണ്. 

MORE IN INDIA
SHOW MORE