ക്രൂര ബലാത്സംഗം; അരും കൊല; മൃതദേഹം കനാലിൽ തള്ളും; സൈക്കോ കില്ലർ പിടിയിൽ

arrestrape
SHARE

പെൺകുട്ടികളെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസുമായി ബന്ധപ്പെട്ട് ഫരീദാബാദിൽ ഒരാളെ അറസ്‌റ്റ് ചെയ്തു. ഇതോടെ രണ്ട് വർഷത്തിനിടെ കൊല്ലപ്പെട്ട പെൺകുട്ടികളുടെ അരൂം കൊലകളുടെ വിവരങ്ങളും പുറത്ത് വരുകയാണ്. ഫരീദാബാദിലെ സെക്ടർ 16ലെ സ്വകാര്യ ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരനായ ജസാന ഗ്രാമം സ്വദേശി സിംഗ്‌രാജ് നഗർ (54) ആണ് അറസ്റ്റിലായിരിക്കുന്നത്.

പെൺകുട്ടികളെയും യുവതികളെയും ബലാത്സംഗം ചെയ്യ്ത് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയും മൃതദേഹം ആഗ്ര കനാലിൽ തള്ളുകയും ചെയ്യാറാണ് ഇയാളുടെ രീതിയെന്ന് പൊലീസ് വിശദീകരിച്ചു. ഇതോേടെ തെളിവുകളൊന്നും ബാക്കിയാക്കാതെ മൃതദേഹങ്ങൾ ഒഴുകിപ്പോകും. എന്നാൽ, നാലാമത്തെ കേസിൽ മൃതദേഹം കുറ്റിക്കാട്ടിൽ കുടുങ്ങിയതോടെയാണ് കാര്യങ്ങൾ കൈവിട്ട പോയത്.

ഇത് മനസ്സിലാക്കിയ സിംഗ്‌രാജ് സ്ത്രീയുടെ മുത്തശ്ശിയെ വിളിച്ച് അവരെ കൊലപ്പെടുത്തിയതായി സമ്മതിക്കുകയായിരുന്നു.

യുവതിയുടെ മുത്തശ്ശി നഗറിനെ കുറിച്ച് പൊലീസിൽ അറിയിക്കുകയും തുടർന്ന് ഇയാളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. അന്വേഷണത്തിൽ, 2019 മുതൽ പ്രായപൂർത്തിയാകാത്ത മൂന്ന് പെൺകുട്ടികളെ താൻ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതായി നഗർ പൊലീസിനോട് വെളിപ്പെടുത്തി.

“ബിഎ അവസാന വർഷ വിദ്യാർത്ഥിയായ നാലാമത്തെ ഇരയുമായി നഗറിന് കുറച്ച് വർഷങ്ങളായി പരിചയമുണ്ട്. ഡിസംബർ 31ന് ഫരീദാബാദിൽ നിന്ന് 16 കിലോമീറ്റർ അകലെയുള്ള തന്റെ ഗ്രാമമായ ജസാനയിലേക്ക് സൈക്കിളിൽ യുവതിയെ കൊണ്ടുപോയി. രണ്ട് ദിവസത്തോളം മുറിയിൽ താമസിപ്പിച്ച് ഇയാൾ ബലാത്സംഗം ചെയ്തു. ഒടുവിൽ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി മൃതദേഹം ആഗ്ര കനാലിൽ വലിച്ചെറിഞ്ഞു," ഫരീദാബാദ് ഡിസിപി നരേന്ദർ കഡിയൻ പറഞ്ഞു.

2019 ഡിസംബറിൽ, നഗർ ചായ വിൽപനക്കാരന്റെ 15 വയസ്സുള്ള മകളെ പ്രലോഭിപ്പിച്ച് ആശുപത്രിയിലെ തന്റെ മുറിയിൽ വച്ച് ബലാത്സംഗം ചെയ്തു. അലാറം ഉയർത്താൻ ശ്രമിച്ചപ്പോൾ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം കനാലിൽ തള്ളുകയായിരുന്നു. 2020 ഓഗസ്റ്റിൽ ഹോസ്പിറ്റലിലെ ഹൗസ് കീപ്പിംഗ് സ്റ്റാഫിന്റെ സഹോദരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയും മൃതദേഹം കനാലിൽ വലിച്ചെറിഞ്ഞു.

2021 ജൂണിൽ പ്രായപൂർത്തിയാകാത്ത മറ്റൊരു പെൺകുട്ടിയേയും അയാൾ കൊന്നു. എന്നാൽ 21 കാരിയായ യുവതിയുടെ മൃതദേഹം മാത്രമാണ് ഇതുവരെ പൊലീസ് കണ്ടെടുത്തതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

ഇയാളെ ചോദ്യം ചെയ്യുന്നതിലൂടെ മറ്റ് ചില കേസുകള്‍ക്കും തുമ്പ് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഡിസിപി പറഞ്ഞു. 36 വർഷം മുമ്പ് അമ്മാവനെയും ബന്ധുവിനെയും കൊലപ്പെടുത്തിയ കേസിൽ ഇയാൾ ശിക്ഷിക്കപ്പെട്ടിരുന്നു.

MORE IN INDIA
SHOW MORE