'സൈന നിങ്ങൾ എന്നും എന്റെ ചാംപ്യൻ'; വിവാദ ട്വീറ്റിൽ മാപ്പ് പറഞ്ഞ് സിദ്ധാർഥ്

sidharth-12
ചിത്രം; ഇന്ത്യാ ടുഡേ
SHARE

ബാഡ്മിന്റൺ താരം സൈന നേവാളിനെതിരെ ദ്വയാർത്ഥ പ്രയോഗത്തോടെ നടത്തിയ ട്വീറ്റിൽ മാപ്പ് പറഞ്ഞ് സിദ്ധാർഥ്. താനുദ്ദേശിച്ച വാക്കുകളല്ല വ്യാഖ്യാനിക്കപ്പെട്ടതെന്നും നിരുപാധികം മാപ്പ് പറയുന്നതായും സിദ്ധാർഥ് കുറിച്ചു. പ്രധാനമന്ത്രിയുടെ സുരക്ഷയിൽ പഞ്ചാബിലുണ്ടായ വീഴ്ചയെകുറിച്ച് സൈനയിട്ട ട്വീറ്റായിരുന്നു തുടക്കം. ഇതിന് മറുപടിയായിട്ട ട്വീറ്റിലാണ് താരം വിവാദ പരാമർശം നടത്തിയത്. സ്ത്രീകളെ അപമാനിക്കുന്ന പരാമർശമാണെന്നും സിദ്ധാർഥിന്റെ ട്വിറ്റർ ഹാൻഡിൽ ബാൻ ചെയ്യുകയാണ് വേണ്ടതെന്നും രേഖാ ശർമ ഉൾപ്പടെയുള്ളവർ ആവശ്യപ്പെട്ടിരുന്നു.

സിദ്ധാർഥിന്റെ ട്വീറ്റിങ്ങനെ : പ്രിയപ്പെട്ട സൈന, നിങ്ങളുടെ ട്വീറ്റിന് മറുപടിയായി ഞാനിട്ട ക്രൂര ഫലിതത്തിന് മാപ്പു പറയുകയാണ്. നിരവധി കാര്യങ്ങളിൽ നിങ്ങളുമായി അഭിപ്രായവ്യത്യാസമുണ്ടെങ്കിലും അതൊന്നും ട്വീറ്റ് കണ്ടപ്പോൾ എനിക്കുണ്ടായ ദേഷ്യത്തിനും തുടർന്നുണ്ടായ പ്രതികരണത്തിനും ന്യായീകരണമല്ല.  വിശദീകരിക്കപ്പെടേണ്ട തമാശകൾ തമാശകളല്ലെന്ന് പറയാറില്ലേ. ഞാൻ വിചാരിച്ചത് പോലെയല്ല ആ തമാശ സ്വീകരിക്കപ്പെട്ടതും വ്യാഖ്യാനിക്കപ്പെട്ടതും. ആളുകൾ പറയുന്നത് പോലെ മോശമായ അർഥത്തിലല്ല ഞാൻ ആ വാക്കുകൾ പ്രയോഗിച്ചത്. 

ഫെമിനിസ്റ്റ് ആശയങ്ങൾക്കൊപ്പം നിൽക്കുന്നയാളാണ് ഞാൻ. ഒരു സ്ത്രീയെന്ന നിലയിൽ നിങ്ങളെ അപമാനിക്കാനോ താഴ്ത്തിക്കെട്ടാനോ എന്റെ ട്വീറ്റിൽ ഞാനുദ്ദേശിച്ചിരുന്നില്ല. ഈ മാപ്പ് സ്വീകരിക്കുമെന്നും വിവാദം മറന്ന് നമുക്ക് മുന്നോട്ട് പോകാനാകുമെന്നും പ്രതീക്ഷിക്കുന്നു. സത്യമായും നിങ്ങൾ എന്നുമെന്റെ ചാംപ്യനാണ്. 

MORE IN INDIA
SHOW MORE