കാട്ടാന പിണ്ഡത്തില്‍ പ്ലാസ്റ്റിക് കവറും മാസ്കും; ആശങ്ക

elephant-mass
SHARE

കോയമ്പത്തൂര്‍  മരുതുമല ഹില്‍ റോഡില്‍ കാട്ടാനയുടെ പിണ്ഡത്തില്‍ പ്ലാസ്റ്റിക് കവറുകളും മാസ്കുകളും കണ്ടെത്തി. വന്യമൃഗ സംരക്ഷണത്തിനായി പ്രവര്‍ത്തിക്കുന്ന കോയമ്പത്തൂര്‍ വൈല്‍ഡ് ലൈഫ്  കണ്‍സര്‍വേഷന്‍ ട്രെസ്റ്റിന്റെ പ്രസിഡന്റ് മുരുകാനന്ദനാണ് റോഡില്‍ കണ്ട പിണ്്ഡത്തിന്റെ ഫോട്ടോയെടുത്ത് സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തത്.  ഫെയ്സ് മാസ്ക് ,പാല്‍ കവര്‍, സാനിറ്ററി നാപ്കിന്‍, സാമ്പാര്‍ പൗഡര്‍ കവര്‍, ബിസ്ക്കറ്റ് കവര്‍ , പ്ലാസ്റ്റിക് ക്യാരി ബാഗ് എന്നിവയാണു പിണ്ഡത്തിലുണ്ടായിരുന്നത്. പ്ലാസ്റ്റിക്കുകള്‍ ആനയുടെ മരണത്തിനു വരെ കാരണമാകും. ഈമേഖലയില്‍ ആനയിറങ്ങുന്നത് പതിവാണ്. തീറ്റതേടിയിരങ്ങിയ കാട്ടാനകൂട്ടം മാലിന്യം ഭക്ഷിച്ചതുവഴിയാണ് പ്ലാസ്റ്റിക്കുകള്‍ വയറ്റിലെത്തിയതെന്നാണ് സൂചന. രണ്ടുമുതിര്‍ന്ന കൊമ്പന്‍മാരും രണ്ടി പിടിയാനകളുംകുട്ടിയാനകളും ഊള്‍പ്പെട്ട സംഘം  ഈ പ്രദേശത്ത്  തമ്പടിച്ചിട്ടുണ്ട. ഇവയുടെ പിണ്ഡമാണ് റോഡില്‍ കണ്ടത്.  റോഡിലൂടെ പോകുന്നവര്‍ വലിച്ചെറിഞ്ഞതോ, വനാതിര്‍ത്തിയോട് ചേര്‍ന്ന് തള്ളിയ മാലിന്യ കൂമ്പാരത്തില്‍ നിന്നോ ആകാം ആനകള്‍ ഇവ ഭക്ഷിച്ചതെന്നാണ് വനം വകുപ്പിന്റെ നിഗമനം. ഇതിനെ തുടര്‍ന്ന ് വനമേഖലയോടു ചേര്‍ന്ന ഭാഗങ്ങളില്‍ മാലിന്യം തള്ളരുതെന്ന് കോയമ്പത്തൂര്‍ ജില്ലാ വനംവകുപ്പ് ഓഫീസര്‍  ടി.കെ അശോക് കുമാര്‍ നിര്‍ദേശം നല്‍കി. ഇക്കാര്യം കാണിച്ചു വനാതിര്‍ത്തിയോടു ചേര്‍ന്നുള്ള പഞ്ചായത്തുകള്‍ക്ക് നോട്ടീസ് നല്‍കി.

MORE IN SPOTLIGHT
SHOW MORE