വോഡാഫോൺ ഐഡിയ സാമ്പത്തിക തകർച്ചയിൽ; ഓഹരികൾ ഏറ്റെടുക്കാൻ ഒരുങ്ങി കേന്ദ്രം

vodafone-idea
SHARE

രാജ്യത്തെ മൂന്നാമത്തെ വലിയ മൊബൈൽ നെറ്റ്വർക്ക് സേവനദാതാക്കളായ വോഡാഫോൺ ഐഡിയയെ സാമ്പത്തിക തകർച്ചയിൽ നിന്ന് കരകയറ്റാൻ ഓഹരികൾ കേന്ദ്രസർക്കാർ ഏറ്റെടുക്കാൻ ഒരുങ്ങുന്നു. സ്പെക്ട്രം ലേലക്കുടിശിക തീർക്കാൻ ഓഹരികൾ സർക്കാരിന് നൽകാനുള്ള നിർദേശം കമ്പനി ബോർഡ് ഓഫ് ഡയറക്ടേഴ്സ് അംഗീകരിച്ചു. ഇതോടെ കമ്പനിയിലെ ഏറ്റവും വലിയ ഓഹരിയുടമയായി കേന്ദ്രസർക്കാർ മാറും.

എജിആർ കുടിശ്ശികയിനത്തിൽ 50,399.63 കോടി രൂപയാണ് വോഡാഫോൺ ഐഡിയ നൽകാനുള്ളത്. 35.8 ശതമാനം ഓഹരിയാകും കേന്ദ്രസർക്കാരിന് ലഭിക്കുക. വോഡാഫോൺ ഗ്രൂപ്പിന് 28.5 ശതമാനവും ആദിത്യ ബിർല ഗ്രൂപ്പിന് 17.8 ശതമാനവും ഓഹരിയുണ്ട്. കുടിശ്ശിക തീർക്കാൻ ഓഹരികൾ സർക്കാരിനോ, സർക്കാരിന്റെ അനുമതിയോടെ മറ്റേതെങ്കിലും കമ്പനികൾക്കോ നൽകാമെന്ന് അറിയിച്ച് മുൻചെയർമാൻ കുമാർ മംഗളം ബിർല കത്തുനൽകിയിരുന്നു. കമ്പനി ഗുരുതര സാമ്പത്തിക പ്രതിസന്ധിയിലാണ്. ഉദ്യോഗസ്ഥരുടെയും ജീവനക്കാരുടെയും രാജിതുടർക്കഥയായി. പൊതുമേഖല സ്ഥാപനമായ ബിഎസ്എൻഎൽ പ്രതിസന്ധിയിൽ തുടരുമ്പോൾ വോഡോഫോൺ ഐഡിയയ്ക്കായി കേന്ദ്രസർക്കാർ എന്തുചെയ്യുമെന്നതാണ് നിർണായകം. കേന്ദ്രസർക്കാർ ഭാവിയിൽ വോഡോഫോൺ ഐഡിയയുടെ ഓഹരികൾ മറ്റ് കമ്പനികൾക്ക് വിൽക്കാൻ സാധ്യതയുണ്ട്. 

MORE IN INDIA
SHOW MORE