രോഗികളുടെ എണ്ണം കുത്തനെ ഉയരാം; ജാഗ്രതാ നിർദ്ദേശം; മുഖ്യമന്ത്രിമാരുടെ യോഗം വ്യാഴാഴ്ച

omicron-spreading
SHARE

കോവിഡ് മൂന്നാംതരംഗത്തെ നേരിടാൻ ഡൽഹിയിൽ സ്വകാര്യസ്ഥാപനങ്ങൾ അടച്ച് ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം ഏർപ്പെടുത്തി. രാജ്യത്ത് ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടിവരുന്ന കോവിഡ് രോഗികളുടെ എണ്ണം കുത്തനെ ഉയരാമെന്നാണ് കേന്ദ്രസർക്കാരിന്റെ വിലയിരുത്തൽ. പ്രധാനമന്ത്രി വിളിച്ച മുഖ്യമന്ത്രിമാരുടെ യോഗം വ്യാഴാഴ്ച്ച നടക്കും. പ്രതിദിന കോവിഡ് കേസുകളിൽ നേരിയ കുറവുണ്ടായി.

രാജ്യത്ത് 24 മണിക്കൂറിനിടെ 1,68,063 കോവിഡ് കേസുകളും 277 മരണവും റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ ദിവസത്തേക്കാൾ രോഗികളുടെ എണ്ണത്തിൽ 6.4 ശതമാനം കുറവ്. ഒമിക്രോൺ ബാധിതരുടെ എണ്ണം 4,461 ആയി. മൂന്ന് സംസ്ഥാനങ്ങളിൽ അഞ്ഞൂറിൽ കൂടുതലും 10 സംസ്ഥാനങ്ങളിൽ നൂറിൽ കൂടുതലും ഒമിക്രോൺ ബാധിതരുണ്ട്. ഡൽഹിയിൽ 66 തടവുകാർക്കും 48 ജയിൽ ജീവനക്കാർക്കും കോവിഡ് സ്ഥിരീകരിച്ചു. ഡൽഹിയിൽ സ്വകാര്യ സ്ഥാപനങ്ങളിൾക്ക് വർക്ക് ഫ്രം ഹോം ഏർപ്പെടുത്തി. അവശ്യസേവനങ്ങൾക്ക് മാത്രം ഇളവ്. ഹോട്ടലുകളും ബാറുകളും അടയ്ക്കും. പാഴ്സൽ സർവീസ് അനുവദിക്കും. വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവർക്ക് പ്രത്യേക യോഗാ പരിശീലനം നൽകാൻ ഡൽഹി സർക്കാർ തീരുമാനിച്ചു.

ഡൽഹിയിലും മുംബൈയിലും കൊൽക്കത്തയിലും മൂന്നാം തരംഗത്തിന്റെ മൂർധന്യാവസ്ഥ അടുത്ത ആഴ്ച്ച പ്രകടമാകുമെന്ന് ഐഐടി ഖരഗ്പുർ നടത്തിയ പഠനം മുന്നറിയിപ്പ് നൽകുന്നു. കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ഗായിക ലതാ മങ്കേഷ്ക്കറിനെ മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ലതാ മങ്കേഷ്ക്കർ ഐസിയുവിലാണ്. വിദേശത്തു നിന്നു വരുന്നവർക്ക് ഏർപ്പെടുത്തിയ ഏഴ് ദിവസത്തെ നിർബന്ധിത ക്വാറന്റീൻ ഇന്ന് മുതൽ നിലവിൽ വന്നു.

MORE IN INDIA
SHOW MORE