യുപിയിൽ ബിജെപി; പഞ്ചാബിൽ എഎപി നേട്ടം കൊയ്യും; എബിപി സീ വോട്ടർ സർവേ

YOGI-TEMPLE
SHARE

യുപിയിൽ ബിജെപി അധികാരം നിലനിർത്തുമെന്ന് എബിപി ന്യൂസ് സീവോട്ടർ സർവേ. 223 മുതൽ 235 സീറ്റുവരെ നേടി യോഗി ആദിത്യനാഥ് മുഖ്യമന്ത്രിക്കസേരയിൽ തുടരും. സമാജ്വാദി പാർട്ടിക്ക് 145നും 157നും  ഇടയിൽ സീറ്റാണ് പ്രവചിക്കുന്നത്. പ്രിയങ്ക ഗാന്ധിയുടെ പ്രവർത്തനങ്ങൾ കോൺഗ്രസിന് നേട്ടമാകില്ല. പത്തു സീറ്റിൽ താഴെ മാത്രമേ കോൺഗ്രസിന് ലഭിക്കൂ. ബിഎസ്പിയും വൻ തിരിച്ചടി നേരിടും. പഞ്ചാബിൽ ആംആദ്മി പാർട്ടി വലിയ നേട്ടമുണ്ടാക്കും. 58 സീറ്റുവരെ നേടും. കോൺഗ്രസിന് 37 മുതൽ 43 സീറ്റുവരെ കിട്ടാം. ബിജെപി അമരീന്ദർ സിങ് കൂട്ടുകെട്ട് കാര്യമായ ചലനമുണ്ടാക്കില്ല. മണിപ്പൂരിൽ ബിജെപിയും കോൺഗ്രസും ഒപ്പത്തിനൊപ്പമാണ്. കോൺഗ്രസിന് 22 മുതൽ 26 സീറ്റും ബിജെപിക്ക് 23 മുതൽ 27 സീറ്റുമാണ് പ്രവചിക്കുന്നത്. ഗോവയിലും ഉത്തരാഖണ്ഡിലും ബിജെപി അധികാരം നിലനിർത്താൻ പാടുപെടും. ഗോവയിൽ ബിജെപിക്ക് 23 സീറ്റുവരെയും കോൺഗ്രസിന് 8 സീറ്റുവരെയും ആംആദ്മി പാർട്ടിക്ക് 9 സീറ്റുവരെയും കിട്ടാം. ഉത്തരാഖണ്ഡിൽ ബിജെപിക്ക് 37 സീറ്റുവരെയും കോൺഗ്രസിന് 36 സീറ്റുവരെയും ആംആദ്മി പാർട്ടിക്ക് നാലുസീറ്റുവരെയും പ്രവചിക്കുന്നു. വിഡിയോ കാണാം.

MORE IN INDIA
SHOW MORE