8,000 പേർ, 1 ലക്ഷം വാട്സ്ആപ്പ് ഗ്രൂപ്പ്; ഡിജിറ്റൽ യുദ്ധത്തിന് ബിജെപി; വിടാതെ അഖിലേഷും

yogi-akhilesh-up
SHARE

തിരഞ്ഞെടുപ്പ് കമ്മിഷന്‍ പ്രചാരണ റാലികള്‍ക്ക് ഈ മാസം പകുതി വരെ നിരോധനം ഏര്‍പ്പെടുത്തിയ സാഹചര്യത്തില്‍ ഉത്തര്‍പ്രദേശില്‍ ഡിജിറ്റല്‍ പ്രചാരണം ശക്തമാക്കി ബിജെപി. ബൂത്ത് തലത്തില്‍ വരെ വോട്ടര്‍മാരെ സ്വാധീനിക്കാനായി ഒരു ലക്ഷത്തോളം വാട്‌സാപ്പ് ഗ്രൂപ്പുകളാണ് പാര്‍ട്ടി തയാറാക്കിയിരിക്കുന്നത്. വിവിധ ജില്ലകള്‍ക്കു വേണ്ടി നൂറോളം ഫെയ്‌സ്ബുക് പേജുകളും ആരംഭിച്ചു. 

സമൂഹമാധ്യമ പ്രചാരണത്തിനായി പാര്‍ട്ടി എല്ലാ തയാറെടുപ്പുകളും നടത്തിക്കഴിഞ്ഞുവെന്ന് മുതിര്‍ന്ന നേതാവ് പറഞ്ഞു. എണ്ണായിരത്തോളം പേരാണ് ഇതിനായി പരിശീലനം നേടിയിരിക്കുന്നത്. ഇവര്‍ക്കു വേണ്ടി കഴിഞ്ഞ ആറു മാസത്തില്‍ 85 യോഗങ്ങളും വര്‍ക്‌ഷോപ്പുകളും നടത്തി. യുപിയില്‍ മുന്‍ സര്‍ക്കാരുകളുമായുള്ള വ്യത്യാസം പ്രകടമാണ് എന്ന തരത്തിലുള്ള പ്രചാരണ പരിപാടികളാണ് ബിജെപി സംഘടിപ്പിക്കുന്നത്. 

കഴിഞ്ഞ മൂന്നു മാസത്തിനുള്ളില്‍ ബിജെപിയുടേതായി 28,000 സമൂഹമാധ്യമ പോസ്റ്റുകള്‍ വന്നപ്പോള്‍ സമാജ്‌വാദി പാര്‍ട്ടിയുടെ പോസ്റ്റുകള്‍ 7,500 എണ്ണമാണ്. വിദ്യാഭ്യാസം, തൊഴില്‍, ഉന്നതവിദ്യാഭ്യാസം, ആരോഗ്യം, ദരിദ്രവിഭാഗങ്ങളുടെ ക്ഷേമം, സ്ത്രീ സുരക്ഷ, നീതിനിര്‍വഹണം തുടങ്ങി വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട് 35 സംഘങ്ങള്‍ രൂപീകരിച്ചാണ് ബിജെപി പ്രചാരണം നടത്തുന്നത്. ഒബിസി വിഭാഗങ്ങള്‍ക്കു വേണ്ടി പ്രത്യേക വാട്‌സാപ്പ് ഗ്രൂപ്പാണ് തുടങ്ങി. ഓരോ ഗ്രൂപ്പിനും വ്യത്യസ്ത ഉള്ളടക്കം തയാറാക്കി ബൂത്ത് തലത്തില്‍ വരെ പ്രചരിപ്പിക്കും.

MORE IN INDIA
SHOW MORE