‘പ്രിയങ്ക കഠിനാധ്വാനം ചെയ്യുന്നു; എന്നിട്ടും..’; അഖിലേഷിനാെപ്പം പോയി കോൺഗ്രസ് എംഎൽഎ

priynaka-up-mla
SHARE

ഉത്തർപ്രദേശ് തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ കോൺഗ്രസിന് തിരിച്ചടി. കോൺഗ്രസ് എംഎൽഎയും എഐസിസി സെക്രട്ടറിയുമായ ഇംറാൻ മസൂദ് പാർട്ടിവിട്ടു. അദ്ദേഹം സമാജ്‍വാദി പാർട്ടിയിൽ ചേരുമെന്നാണ് റിപ്പോർട്ടുകൾ. കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി ഉത്തർപ്രദേശിൽ കഠിനാധ്വാനം ചെയ്യുന്നുണ്ടെങ്കിലും ഇവിടെ കോൺഗ്രസ് ദുർബലമാണെന്ന് മസൂദ് പറഞ്ഞു. പടിഞ്ഞാറൻ യുപിയിലെ ഏറ്റവും സ്വാധീനമുള്ള നേതാക്കളിലൊരാളാണ് ഇംറാൻ മസൂദ്.

ഉത്തർപ്രദേശിൽ 403 സീറ്റുകളിലേക്കാണ് മത്സരം നടക്കുന്നത്.  ഏഴ് ഘട്ടങ്ങളിലായി നടക്കുന്ന തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടം ഫെബ്രുവരി 10നാണ്. അവസാനഘട്ടം മാർച്ച് 7ന്.

MORE IN INDIA
SHOW MORE