'മാസ്കാണ് വാക്സീൻ'; ഒമിക്രോണിൽ ജാഗ്രത വേണം; ഡോ. സൗമ്യ സ്വാമിനാഥൻ

Soumya-Swaminathan-new.jpg.image.845.440
SHARE

ഒമിക്രോണിനെ കുറിച്ചുള്ള മുന്നറിപ്പ് ഇന്ത്യ ജാഗ്രതയോടെ പാലിക്കണമെന്ന് ലോകാരോഗ്യ സംഘടനയുടെ മുഖ്യ ശാസ്ത്രജ്ഞ ഡോ. സൗമ്യ സ്വാമിനാഥൻ. പുതിയ വകഭേദത്തെ കുറിച്ചുള്ള മുന്നറിയിപ്പിനെ ഒരു ഉണർത്തുപാട്ടുപോലെ കരുതി നേരിടാൻ ഒരുങ്ങണമെന്ന് അവർ ആവശ്യപ്പെട്ടു. ഒമിക്രോണിനെതിരായ വാക്സീൻ നിങ്ങളുെട പോക്കറ്റിലുള്ള മാസ്കാണ്. അത് ഒഴിവാക്കരുതെന്നും എൻഡിടിവിക്ക് നൽകിയ അഭിമുഖത്തിൽ അവർ  വ്യക്തമാക്കി. ഡെൽറ്റയെക്കാൾ വ്യാപനശേഷി പുതിയ വകഭേദത്തിന് ഉണ്ടാകാം. 

പുതിയ വകഭേദത്തെ കുറിച്ച് അധികം പറയാറായിട്ടില്ല. പക്ഷേ വീട്ടകങ്ങളിലെ കൂടിച്ചേരലുകളിൽ പോലും മാസ്ക് ഉപയോഗിക്കണമെന്നും എല്ലാവരും, പ്രത്യേകിച്ച് പ്രായമായവർക്കും വാക്സീൻ നൽകണമെന്നും അവർ ആവശ്യപ്പെട്ടു. വിശദമായ പഠനങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ നടത്തുകയാണെന്നും വരും ദിവസങ്ങളിൽ വൈറസ് വകഭേദത്തിന്റെ കൂടുതൽ വിവരങ്ങൾ അറിയാൻ കഴിയുമെന്നും അവർ കൂട്ടിച്ചേർത്തു. ആൾക്കൂട്ടങ്ങൾ ഒഴിവാക്കണമെന്നും അവർ അഭ്യർഥിച്ചു.

MORE IN INDIA
SHOW MORE