ചിപ്സ് കഴിക്കുന്നതിനിടെ വിസിൽ വിഴുങ്ങി; 11 മാസത്തിന് ശേഷം പുറത്തെടുത്തു; ആശ്വാസം

whistle-27
SHARE

ഭക്ഷണം കഴിക്കുന്നതിനിടെ അബദ്ധത്തിൽ വിഴുങ്ങിയ വിസിലുമായി 12 കാരൻ കഴിഞ്ഞത് 11 മാസം. ശ്വാസകോശത്തിൽ കുടുങ്ങിയിരുന്ന വിസിൽ ഒടുവിൽ ശസ്ത്രക്രിയയിലൂടെയാണ് പുറത്തെടുത്തത്. പശ്ചിമ ബംഗാളിലെ സൗത്ത് 24 പർഗാനാസ് ജില്ലയിലാണ് സംഭവം. 

കഴിഞ്ഞ ജനുവരിയിലാണ് ചിപ്സ് കഴിക്കുന്നതിനിടെ റയ്ഹാൻ ലസ്കറെന്ന കുട്ടി വിസിൽ വിഴുങ്ങിയത്. പിന്നീട് കുട്ടി വായ് തുറക്കുമ്പോഴെല്ലാം വിസിൽ ശബ്ദം കേൾക്കാൻ തുടങ്ങി. പിന്നീട് നെഞ്ചുവേദനയും ശ്വാസതടസ്സവും അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. അതീവ സൂക്ഷ്മതയേറിയ ശസ്ത്രക്രിയയ്ക്കൊടുവിലാണ് വിസിൽ ശ്വാസകോശത്തിൽ നിന്ന് പുറത്തെടുത്തത്. 

MORE IN INDIA
SHOW MORE