ഫ്ലക്സ് നീക്കം ചെയ്തു; മുനിസിപ്പാലിറ്റി ജീവനക്കാരെ മർദ്ദിച്ച് മുൻ കോൺഗ്രസ് എംഎൽഎ

mla-27
ചിത്രം; എഎൻഐ
SHARE

വഴിയരികിൽ സ്ഥാപിച്ചിരുന്ന തന്റെ പോസ്റ്ററുകളും ഫ്ലക്സുകളും നീക്കം ചെയ്ത മുനിസിപ്പാലിറ്റി ജീവനക്കാരെ മർദ്ദിച്ച് മുൻ കോൺഗ്രസ് എംഎൽഎ. സൗത്ത് ഡൽഹിയിലെ ഓഖ്​ലയിലാണ് സംഭവം. സർക്കാർ നിർദേശമനുസരിച്ച് ഫ്ലക്സുകൾ നീക്കം ചെയ്യാനെത്തിയ നാല് ജീവനക്കാരെയാണ് മുഹമ്മദ് ആസിഫ് ഖാൻ വടിയെടുത്ത് അടിക്കുകയും അസഭ്യം പറയുകയും ചെയ്തത്. ഇവരുടെ ചെവി പിടിച്ച് തിരിച്ച ശേഷം ഏത്തമിടീക്കുകയും ചെയ്യുന്നത് വിഡിയോയിൽ കാണാം. കുറച്ചാളുകൾ വന്ന് കോൺഗ്രസിന്റെ ഫ്ലക്സുകൾ നീക്കം ചെയ്യുന്നത് കണ്ടു. ആരാണെന്നും എന്തിനാണ് ഫ്ലക്സുകൾ മാറ്റുന്നതെന്നും ചോദിച്ചപ്പോൾ ജീവനക്കാർ മിണ്ടിയില്ലെന്നും മുൻ എംഎൽഎ ആരോപിക്കുന്നു. 

മുൻ എംഎൽഎ മർദ്ദിക്കുന്ന ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചതോടെ പൊലീസ് കേസെടുത്തു. എന്നാൽ ഫ്ലക്സുകളും പോസ്റ്ററുകളും നീക്കം ചെയ്യാൻ എത്തിയവർ സർക്കാർ ജീവനക്കാരാണ് എന്ന് തനിക്ക് അറിയില്ലായിരുന്നുവെന്നും ഇതേക്കുറിച്ച് മുനിസിപ്പാലിറ്റിയിൽ നിന്നും വിവരം അറിയിച്ചില്ലായിരുന്നുവെന്നും മുഹമ്മദ് ആസിഫ് ഖാൻ പൊലീസിനോട് പ്രതികരിച്ചു.

MORE IN INDIA
SHOW MORE