പെൻസിൽ തിരിച്ചുതന്നില്ല; കുരുന്നുകൾ കൂട്ടത്തോടെ സ്റ്റേഷനില്‍: കൗതുകം

police-case-kids
SHARE

ഒരു പെൻസിൽ കാണാതായ സംഭവത്തിൽ നീതി തേടി പൊലീസ് സ്റ്റേഷനിലെത്തിയ പ്രൈമറി സ്കൂൾ വിദ്യാർഥികളുടെ വിഡിയോ പങ്കിട്ടിരിക്കുകയാണ് ആന്ധ്രാ പ്രദേശ് പൊലീസ്. കൂട്ടമായി പൊലീസ് സ്റ്റേഷനിലെത്തിയ വിദ്യാർഥികൾ സഹപാഠിക്കെതിരെയാണ് പരാതി നൽകിയത്. ആന്ധ്രയിലെ കുർണൂലിലെ പെഡകടുബുരു പൊലീസ് സ്റ്റേഷനിലിലാണ്  വേറിട്ട സംഭവം.

ക്ലാസിലെ ഒരു കുട്ടി തന്റെ പെൻസിൽ എടുത്തെന്നും അത് തിരിച്ച് തരുന്നില്ലെന്നുമാണ് പരാതി. പലതവണ ചോദിച്ചിട്ടും അവൻ തന്നില്ല. ഇതോടെ കൂട്ടുകാരെയും കൂട്ടി സമീപത്തെ പൊലീസ് സ്റ്റേഷനിലെത്തി പരാതിപ്പെടുകയായിരുന്നു. സ്കൂൾ കുട്ടികൾ കൂട്ടമായി സ്റ്റേഷനിലെത്തിയപ്പോൾ പൊലീസുകാരും അമ്പരന്നു. 

ഒടുവിൽ രണ്ട് കുട്ടികളോടും സംസാരിച്ച ശേഷം പൊലീസുകാർ പ്രശ്നം പരിഹരിച്ചു. ഒരു കുട്ടി ഇവനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെടുന്നതും വിഡിയോയിൽ കാണാം. ഒടുവിൽ തർക്കം ചർച്ചയിലൂടെ പരിഹരിച്ച് ഇരുവരെയും തമ്മിൽ കൈകൊടുത്താണ് സ്റ്റേഷൻ വിടുന്നത്. പ്രൈമറി സ്കൂൾ വിദ്യാർഥികൾക്ക് പോലും ആന്ധ്രാ പൊലീസിനെ വിശ്വസിക്കുന്നുവെന്ന് കുറിച്ചാണ് ആന്ധ്രാ പൊലീസിന്റെ ഔദ്യോഗിക പേജിൽ വിഡിയോ പങ്കിട്ടിരിക്കുന്നത്. വിഡിയോ കാണാം.

MORE IN INDIA
SHOW MORE