രാജ്യം കണ്ട കരുത്താര്‍ന്ന പോരാട്ടം; കര്‍ഷക സമരത്തിന് ഒരു വര്‍ഷം

farmers-anniversery
SHARE

സ്വാതന്ത്ര്യനന്തര ഭാരതം കണ്ട ഏറ്റവും ദൈർഘ്യമേറിയ സമരം ഒരാണ്ട് തികക്കുബോൾ മുന്നോട്ട് വെച്ച പ്രധാന ആവശ്യം നേടിയെടുക്കാൻ കഴിഞ്ഞതിന്റെ ചാരിതാർഥ്യത്തിലാണ് കർഷകർ. സമരത്തിനെതിരെ വലിയ വിമർശനങ്ങൾ ഉയർന്നെങ്കിലും നിശ്ചയദാർഢ്യത്തോടെ കർഷകർ അതിനെ മറികടക്കുകയായിരുന്നു. സമരത്തിന് തുടക്കം കുറിച്ച സിംഗു അതിർത്തിയിൽ നിന്നും എം എസ് അനിൽ തയ്യാറാക്കിയ റിപ്പോർട്ടിലേക്ക് 

ഡൽഹി ചലോ മാർച്ചുമായി എത്തിയ കർഷകരെ കഴിഞ്ഞ വർഷം ഇതേ ദിവസം ഈ സ്ഥലത്ത് വെച്ചാണ് പൊലീസ് തടഞ്ഞത്.  സിംഗു ഉൾപ്പെടെ ഡൽഹി അതിർത്തികളിൽ പിന്നീട് ആരംഭിച്ച സമരം ചരിത്രത്തിൽ ഇടം പിടിച്ചു.

വർഷങ്ങൾ കഴിഞ്ഞാലും കാർഷിക നിയമങ്ങൾ പിൻവലിക്കാതെ പിന്നോട്ട് പോകില്ല എന്ന കർഷകരുടെ പ്രഖ്യാപനം രാജ്യത്തെ ജനങ്ങൾ അത്ഭുതതോടെയാണ് നോക്കിയത്. സമരം സ്വയം അവസാനിക്കുമെന്നായിരുന്നു കേന്ദ്രമന്ത്രിമാരുടെയും ബിജെപി നേതാക്കളുടെയും കണക്ക് കൂട്ടൽ. എന്നാൽ എല്ലാ പ്രതിസന്ധികളെയും അവഗണിച്ച് കർഷകർ അവരുടെ ലക്ഷ്യത്തിലേക്ക് അടുക്കുകയാണ്.

MORE IN INDIA
SHOW MORE